സുൽത്താൻ ബത്തേരി: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചും എൻ. എം വിജയന്റെ ആത്മഹത്യയിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകും. ആരോപണങ്ങൾക്കും വ്യാജ രേഖകൾക്കും പിന്നിൽ ഉപജാപക സംഘമാണ്. തന്നെ വർഷങ്ങളായി വേട്ടയാടുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷനും കത്ത് നൽകും.
അതാസമയം, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |