
തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്നും കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിൽ നിന്നും അറസ്റ്റിലായവരെ ചൊവ്വാഴ്ച പുലർച്ചയാണ് അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിച്ചത്. മുഖ്യആസൂത്രകനായ ഹരിയാന സ്വദേശികളായ ലഖ്വീന്ദർ, ദീപക് ഷയോ, ഋഷിപാൽ എന്നിവരെയാണ് തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ദീപകാണ് സംഭവത്തിലെ മുഖ്യ സൂത്രധാരൻ എന്ന് പൊലീസ് കണ്ടെത്തി.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊണ്ട് എങ്ങനെ കോപ്പിയടിക്കാമെന്ന് ഇയാളാണ് പരീക്ഷ എഴുതുന്നവർക്ക് പരീശിലനം നൽകിയത്. പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായവർ. പ്രതികളെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നിൽ വലിയ മാഫിയ സംഘമാണുള്ളതെന്നും പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ ഒരു വിഭാഗം ഹരിയാനയിൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |