കൗമാരപ്രായത്തിലുള്ള കുട്ടികളുടെ മാനസിക സമ്മർദ്ദവും അതുവഴിയുണ്ടാകുന്ന വിഷാദവും അവർക്ക് സ്വയം തിരിച്ചറിയാൻ കഴിയില്ല. കുട്ടിയ്ക്കാെപ്പം എപ്പോഴും സഹകരിക്കുന്ന സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന
ചില പ്രധാന വിഷാദരോഗ ലക്ഷണങ്ങൾ.
1. നിരസിക്കപ്പെടുന്നതിനോ, പരാജയപ്പെടുന്നതിനോ ഉള്ള ഭയം.
2. ആത്മാഭിമാനത്തിൽ ഉള്ള കുറവ്.
3. കുറ്റബോധം പോലെയുള്ള മനോഭാവം.
4. നിരന്തരം സ്കൂളിൽ ഹാജർ ആവാതിരിക്കുക.
5. സ്കൂളിൽ മോശമായ പ്രകടനം കാണിക്കുക.
6. ഒളിച്ചോടാനുള്ള പ്രവണത/ ഭീഷണി മുഴക്കൽ.
7. വിഷാദ ഭാവത്തിൽ അല്ലെങ്കിൽ പ്രകോപനപരമായി എപ്പോഴും പരാതികൾ പറയുക.
8. സാമൂഹികമായ ഉൾവലിയൽ.
9. പലപ്പോഴും സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുക.
10. നിരാശ നിറഞ്ഞ രീതിയിൽ മാത്രം സംസാരം
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്ന രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും വിഷാദരോഗത്തിൽ നിന്ന് കുട്ടിയെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അതുവഴി ആത്മഹത്യാ പ്രവണത തടയാനും സഹായിക്കും.
ജി.ആർ. അഭിലാഷ്
അദ്ധ്യാപകൻ,
അഡോളസൻസ് കൗൺസലർ
കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |