വീടുപോലൊരാൾ
കെ. വി. നദീർ
സന്തോഷത്തിലേക്ക് വഴിവെട്ടുന്ന ജീവിത സംതൃപ്തിയുടെ വഴി അടയാളങ്ങൾ തുറന്നു കാണിക്കുന്നതാണ് കെ. വി. നദീറിന്റെ വീടുപോലൊരാൾ എന്ന പുസ്തകം. മനുഷ്യന്റെ സവിശേഷതകളിലേക്കും നന്മയിലേക്കും കണ്ണു തുറിച്ച് നോക്കും വിധമുള്ള നാൽപ്പത്തിയാറ് അദ്ധ്യായങ്ങളടങ്ങിയ ലേഖനമാണിത്. ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അക്ഷരങ്ങളിലുള്ള വശമാണ് കെ. വി. നദീർ, വീടുപോലൊരാൾ എന്ന പുസ്തകത്തിൽ പറയുന്നത്.
പ്രസാധകർ ; സൈകതം ബുക്സ്
മലയാള നോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ
പ്രസന്നരാജൻ
മലയാള നോവലിന്റെ വികാസവും പരിണാമവും ചരിത്രവും കണ്ടെത്തി അതിന്റെപശ്ചാത്തലത്തിൽ മലയാള സാഹിത്യത്തിലെ പുതിയ നൂറ്റാണ്ടിലെ നോവലുകളെ പരിശോധിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന ഗ്രന്ഥം.ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായ നോവൽ എന്ന കലാരൂപത്തെ അടുത്തുനിന്നു കാണാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.ആധുനിക ,ആധുനികാനന്തര എഴുത്തുശൈലികളെക്കുറിച്ചും അതാതുകാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾനോവൽസൃഷ്ടിയുടെ ഘടനയിൽ മാറ്റമുണ്ടാക്കുന്നത് എങ്ങനെയെന്നും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു.പ്രശസ്ത സാഹിത്യ വിമർശകനായ ഡോ.കെ.പ്രസന്നരാജൻ എഴുതിയ പുസ്തകം.
പ്രസാധകർ : കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
Female സെക്സിസ്റ്റുകൾ ഉണ്ടാകും കാലം
നസീം ബീഗം
സമകാലികസംഭവങ്ങളെ ഒരു സ്ത്രീ വായിക്കുന്ന വിധമാണ് ഇതിലെ ഓരോ കുറിപ്പും.അവളുടെ തുറന്നു പറച്ചിലുകൾ, കണ്ടെത്തുന്ന കാഴ്ചകൾ.ഇടപെടലുകൾ അങ്ങനെ കാലത്തിന്റെ സമരേഖകളാവുന്നു. ഇത്തരം സംസാരങ്ങളാണ് സാംസ്കാരികമായ ഇടപെടലുകളായി മാറുന്നത്.വേറിട്ട ഈ ചിന്തകൾ പെണ്ണിടങ്ങളിലെ ഭാഷണങ്ങളല്ല. മറിച്ച് യാഥാർത്ഥ്യത്തിന്റെ മുഖംമൂടികളില്ലാത്ത അവതരണങ്ങളാണ്.ഇത്തരം സമീപനങ്ങളെയാണ് നാം ചർച്ചയിലൂടെ ബൗദ്ധികതയുടെ വേറിട്ടൊരു തലത്തിൽകാണേണ്ടത്.ഇത് അത്തരത്തിൽ നവോത്ഥാനത്തിന്റെ പുതിയൊരു ദർശനമായി വിലയിരുത്താവുന്നതാണ്.പത്രപ്രവർത്തകയായ നസീമിന്റെ വ്യത്യസ്ത വിഷയങ്ങളിലുള്ള നിരീക്ഷണങ്ങളാണ് ഉള്ളടക്കം. ശ്രദ്ധേയമായ രചന.
പ്രസാധകർ: ഫെമിംഗോ ബുക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |