കൊല്ലം: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അമൃത് ഭാരത് രണ്ടാംഘട്ട പദ്ധതിയിൽ കൊട്ടാരക്കര, കുണ്ടറ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും.
മധുര ഡിവിഷന് കീഴിൽ വികസിപ്പിക്കുന്ന 15 സ്റ്റേഷനുകളിൽ രണ്ട് സ്റ്റേഷനുകളും ഉൾപ്പെടും. അന്താരാഷ്ട്ര നിലവാരത്തിൽ കൊല്ലവും അമൃത് ഭാരത് ഒന്നാം ഘട്ട പദ്ധതിയിൽ പുനലൂർ സ്റ്റേഷനും വികസിപ്പിക്കുന്നതിന് പിന്നാലെയാണ് കൊല്ലം-ചെങ്കോട്ട പാതയിലെ സ്റ്റേഷനുകളുടെ വികസനം സാദ്ധ്യമാവുക. 390 കോടി രൂപ ചെലവിൽ പുനലൂർ സ്റ്റേഷൻ വികസിപ്പിക്കുന്നതിന്റെ ടെണ്ടർ നടപടികൾ നടന്നുവരികയാണ്.
കൊട്ടാരക്കര വരുമാനത്തിൽ മുന്നിൽ, വികസനത്തിൽ പിന്നിൽ
കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം 3.23 കോടി രൂപ
പ്രധാന പ്രശ്നം പ്ളാറ്റ് ഫോമുകൾക്ക് നീളക്കുറവ്
നിലവിലെ പ്ളാറ്റ് ഫോമിൽ 18 കോച്ചുകളേ ഉൾക്കൊള്ളാനാകൂ
22 24 കോച്ചുകൾ ഉൾക്കൊള്ളുന്ന പ്ളാറ്റ് ഫോമായി ഉയർത്തണം
പ്ളാറ്റ് ഫോമിൽ ഷെൽട്ടറുകൾ ഭാഗികം
യാത്രക്കാർ കാത്തുനിൽക്കുന്നത് മഴയും വേയിലുമേറ്റ്
രണ്ട് ലിഫ്ടുകൾ അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല
ടോയ്‌ലെറ്റ്, കഫറ്റേരിയ വെയിറ്റിംഗ് റൂം സൗകര്യങ്ങൾ ഇല്ല
പരിമിതിയിൽ ഞെരുങ്ങി കുണ്ടറ
പ്ളാറ്റ് ഫോമിന്റെ നീളക്കുറവും ഉയരക്കുറവും പ്രധാന പരിമിതി
പ്ളാറ്റ് ഫോമിൽ ലൈറ്റ്, ബഞ്ച് എന്നിവ സ്ഥാപിച്ചില്ല
അടുത്തിടെ സെക്കൻഡ് പ്ളാറ്റ് ഫോമിന്റെ ഉയരം കൂട്ടി പുതിയ ഷെൽട്ടറുകൾ സ്ഥാപിച്ചു
എന്നാൽ നേത്തേ പാകിയ സ്ളാബുകൾ കൊണ്ടാണ് തറ ബലപ്പെടുത്തിയത്
ഇതുകാരണം വൃത്തിയായി സൂക്ഷിക്കാൻ കഴിയുന്നില്ല
രണ്ട് പ്ളാറ്റ് ഫോമുകൾക്കും 405 മീറ്റർ ദൂമേയുള്ളു
18 കോച്ചുകൾ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ
ആവശ്യമായ ഭൂമി ഉള്ളതിനാൽ മൂന്നു പ്ളാറ്റ് ഫോമുകൾ വേണമെന്ന് ആവശ്യം
പ്രതിമാസ വരുമാനം ശരാശരി 25 ലക്ഷം രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |