മുടി ആരോഗ്യത്തോടെയും നല്ല നീളത്തോടെയും വളരാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. തലമുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് പണ്ട് മുതൽ നിരവധി ആചാരങ്ങളും ശീലങ്ങളും പല സ്ഥലങ്ങളിലും നിലനിൽക്കുന്നു. മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് പ്രധാനമായി പറയുന്നത്. ഒന്ന് മുടി വെട്ടുന്ന ദിവസത്തെയും രണ്ടാമത്തെത് മുടി മുറിക്കുന്ന ആളെയും ആശ്രയിച്ചിരിക്കുന്നു.
ചില വിശ്വാസങ്ങൾ അനുസരിച്ച് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ മുടി മുറിക്കുന്നത് വളരെ നല്ലതാണ്. ബുധനാണ് ഇതിൽ ഏറ്റവും നല്ലത്. എന്നാൽ തിങ്കളാഴ്ച ദിവസം മുടി മുറിക്കാൻ പാടില്ലെന്നാണ് വിശ്വാസം. പകരം മുടിയുടെ പരിപാലനത്തിന് ഈ ദിവസം വളരെ നല്ലതാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മുടി മുറിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വാസം.
ചിത്തിര, പൂരം, മകം, അശ്വതി, രേവതി, വിശാഖം, അനിഴം എന്നീ ഏഴ് നക്ഷത്രക്കാരാണ് നിങ്ങളുടെ മുടി വെട്ടുന്നതെങ്കിൽ വളരെ നല്ലതാണ്. ഇവർ വെട്ടിയാൽ മുടി തഴച്ച് വളരും. ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഇവരുടെ അടുത്ത് നിന്ന് മുടിയുടെ അറ്റം ചെറുതായി വെട്ടിയതിന് ശേഷം കടയിൽ പോയി ബാക്കി മുടി ഇഷ്ടമുള്ള രീതിയിൽ മുറിക്കാം. ഇത് മുടി തഴച്ചുവളരുന്നതിന് സഹായിക്കുന്നു. എന്നാൽ അത്തം, പൂരുരുട്ടാതി, ഉത്രാടം, കേട്ട, ഭരണി, പുണർതം ഈ ആറ് നക്ഷത്രക്കാർ മുടി മുറിക്കുന്നത് ദോഷമാണ്. ഇവർ വെട്ടിയാൽ മുടി നശിക്കുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |