തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 25ന് സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പി.എസ്.സി വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സർട്ടിഫിക്കറ്റ് പരിശോധന
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 110/2022) തസ്തികയിലേക്ക് 25ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ഇ.ആർ 14 വിഭാഗവുമായി ബന്ധപ്പെടണം. 0471- 2546510 .
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്- എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 76/2022) തസ്തികയിലേക്ക് 26ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. എല്ലാ സർട്ടിഫിക്കറ്റുകളും വെരിഫൈ ചെയ്തിട്ടുള്ളവരെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ക്ഷണിച്ചിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയിലെ നിർദ്ദേശങ്ങൾ പ്രകാരം ഹാജരാകണം.
തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 721/2022) തസ്തികയിലേക്ക് 29ന് രാവിലെ 10.30 മുതൽ പി.എസ്.സി ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |