ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിലൂടെയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ദീപിക പദുക്കോണും, വിജയ് സേതുപതിയും അടക്കമുള്ള വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നു. നയൻതാരയും - ഷാരൂഖ് ഖാനും തമ്മിലുള്ള കെമിസ്ട്രിയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ ഈ ആറ്റ്‌ലി ചിത്രത്തത്തിൽ നയൻതാര അത്ര തൃപ്തയല്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സിനിമയിലെ തന്റെ രംഗങ്ങൾ വെട്ടിക്കുറച്ചതിൽ നയൻതാരയ്‌ക്ക് ആറ്റ്‌ലിയോട് ചെറിയ ദേഷ്യമുണ്ടെന്നാണ് വിവരം. കൂടാതെ, ദീപിക പദുക്കോൺ അവതരിപ്പിച്ച റോൾ തന്നെ 'സൈഡാക്കിയോ' എന്ന ആശങ്കയും ലേഡിസൂപ്പർസ്റ്റാറിനുണ്ടെന്ന രീതിയിലാണ് റിപ്പോർട്ടുകൾ. സിനിമയിൽ സ്‌പെഷൽ ഏജന്റായിട്ടാണ് നയൻതാര എത്തിയത്
നായകനായ വിക്രം റാത്തോഡിന്റെ (എസ്ആർകെ) ഭാര്യയായിട്ടാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. ഇതൊരു അതിഥി വേഷം എന്ന് പറയാൻ സാധിക്കില്ല. പകരം എസ് ആർ കെ - ദീപിക ചിത്രം പോലെയാണ് കാഴ്ചക്കാർക്ക് തോന്നുക. സിനിമയിൽ നയൻതാരയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്നും അതിനാൽ അവർ തൃപ്തയല്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെപ്തംബർ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. സിനിമയുടെ പ്രമോഷൻ പരിപാടികളിലൊന്നും നയൻതാര പങ്കെടുത്തിരുന്നില്ല. വിജയാഘോഷത്തിൽ അണിയറ പ്രവർത്തകരെല്ലാം പങ്കെടുത്തെങ്കിലും നയൻതാര മാത്രം എത്തിയില്ല. അമ്മയുടെ ജന്മദിനം ആഘോഷിക്കാനായി അവർ കേരളത്തിലാണെന്നായിരുന്നു ഷാരൂഖ് ഖാൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |