SignIn
Kerala Kaumudi Online
Monday, 04 December 2023 4.37 AM IST

ഈ നക്ഷത്രക്കാർക്ക് വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും,​ തൊഴിൽപരമായി ഉയർച്ചയും സാമ്പത്തിക നേട്ടവും

astro

നാളെ നിങ്ങൾക്ക് എങ്ങനെ ?

2023 സെപ്റ്റംബർ 22 - 1199 കന്നി 5 വെള്ളിയാഴ്ച.

( മദ്ധ്യാഹ്ന ശേഷം 3 മണി 24 മിനിറ്റ് 2 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )

അശ്വതി: അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. സഹോദരന്മാരുമായി സ്വത്ത് തര്‍ക്കം, അപകട സാദ്ധ്യത,ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

ഭരണി: രാഷ്ട്രീയ രംഗത്ത് പൊതുജന രോഷത്തെ നേരിടേണ്ടി വരും, സ്ത്രീകള്‍ മൂലം മാനഹാനിക്ക് ഇടയായേക്കാം,പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.

കാര്‍ത്തിക:കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും, വീടുവിട്ട് നില്‍ക്കേണ്ടതായ അവസരങ്ങള്‍ വന്നുചേരും. പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും,രഹസ്യ ജീവിതം.

രോഹിണി: തൊഴില്‍രംഗത്ത് പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, സഹോദരരുമായി കലഹം, ആദായത്തില്‍ കുറവ് അനുഭവത്തില്‍ വരും.

മകയിരം: സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍,വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, ലഹരികളോട് താല്‍പര്യം വർദ്ധിക്കും.

തിരുവാതിര: സാമ്പത്തീകമായി നേട്ടം, വിദേശവാസം ഗുണം ചെയ്യും, പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പുണര്‍തം: സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്യം നേടും, സംതൃപ്തിയുണ്ടാകും,

പുയം: ശമ്പള വര്‍ദ്ധനയുണ്ടാകും, സര്‍ക്കാര്‍ അംഗീകാരവും ലഭിക്കും,‍ സുഹൃദ് ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും.

ആയില്യം:പരീക്ഷണങ്ങളിൽ വിജയിച്ച് ജീവിത വിജയം നേടാന്‍ സാധിക്കും, കുടുംബ സമേതമുള്ള തീര്‍ത്ഥ യാത്രകള്‍ ഉല്ലാസ യാത്രകള്‍.

മകം: ഔദ്യോഗിക രംഗത്ത് പുതിയ ചുമതലകള്‍ കൈവരും, വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകൃതമാകും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരം: മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലീകൃതമാകും, സഹോദര സഹായം, സമൂഹത്തിലെ
പ്രശസ്തരുമായി ഇടപെടാന്‍ അവസരം ലഭിക്കും.


ഉത്രം: ബിസിനസിൽ ധനനഷ്ടം ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട മംഗള കര്‍മ്മങ്ങളില്‍ പ്രമുഖ സ്ഥാനം ലഭിക്കാന്‍ യോഗം.

അത്തം: അവിവാഹിതർക്ക് വിവാഹാലോചന പുരോഗമിക്കും, തൊഴില്‍ മേഖലയില്‍ സാമ്പത്തീക ചെലവ്. ബന്ധുദോഷം, ദാമ്പത്യസുഖക്കുറവ്.

ചിത്തിര: ലഹരി ഉപയോഗം ഒഴിവാക്കുക, വ്യവഹാര പരാജയം, കലഹം, പ്രാര്‍ഥനക്ക് ഫലം കിട്ടും, ഉപകാര സ്മരണ കാണിക്കും.

ചോതി : തൊഴില്‍ മേഖല ഉഷാറാകും, സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും,‍ മനപ്രയാസങ്ങൾ വര്‍ദ്ധിക്കും, കുടുബത്തിലെ സ്ത്രീകള്‍ കാരണം അധിക ചെലവ്.

വിശാഖം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം. ആരോഗ്യസ്ഥിതി അപ്രതീക്ഷിതമായി വഷളാകും.തൊഴില്‍ സംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനമുണ്ടാകും.

അനിഴം: അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം, ബന്ധു ജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും, വാഹന സംബന്ധമായ അപകട ദുരിതങ്ങള്‍.

കേട്ട: യാത്രയില്‍ നേട്ടം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം. മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ.

മൂലം: ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും,ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വർദ്ധിക്കും, വിദേശവാസം ഗുണം ചെയ്യും.

പൂരാടം: കുടുംബസമാധാനം തിരികെ കിട്ടും, തൊഴില്‍ മേഖലയില്‍ പ്രശനങ്ങൾ കുറയും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍.

ഉത്രാടം: വിനോദസഞ്ചാരം ,ഇഷ്ട ഭക്ഷണ ലഭ്യത. അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും. യാത്ര വേണ്ടി വരും.

തിരുവോണം: പണമിടപാട് രംഗത്ത് മേന്മ, ഗുണാനുഭവങ്ങള്‍, സഹോദര ഗുണം, സാബത്തീക നേട്ടത്തിന് വഴിയുണ്ടാകും.

അവിട്ടം: തര്‍ക്കങ്ങള്‍ പരിഹരിക്കും, സന്താന ഗുണം, ദേവാലയദര്‍ശന യോഗം. എല്ലാകാര്യത്തിലും അഭിവൃദ്ധിയും മുന്നേറ്റവും പ്രകടമാകും.

ചതയം: പുത്രസൗഖ്യം, അധികാര പ്രാപ്തി, ഭാഗ്യ വര്‍ദ്ധന, കുടുബസ്സുഖം, കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

പൂരുരുട്ടാതി: കുടുംബപരമായി ഗുണം, ഭൂമി വാഹനം ക്രയവിക്രയം നടക്കും, ശുഭാപ്തിവിശ്വാസം മനസ്സുഖം എന്നിവ ലഭിക്കും.

ഉത്രട്ടാതി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പരിശ്രമത്തില്‍ വിജയിക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

രേവതി: പൂര്‍വിക ധനം അനുഭവത്തില്‍ വരും, ജോലി ലഭ്യത, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, സന്താനസുഖം, മാതൃഗുണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.