കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് എല്ലാമാസവും ആദ്യയാഴ്‌ച പെൻഷൻ നൽകാൻ സർക്കാർ അതോറിറ്റിക്ക് ബാദ്ധ്യതയുണ്ടെന്ന ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.
ട്രാൻസ്‌പോർട്ട് പെൻഷണേഴ്‌സ് ഫ്രണ്ട് നൽകിയ ഹർജിയിൽ, വിരമിച്ച ജീവനക്കാരുടെ പെൻഷൻ സർക്കാർ അതോറിറ്റി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞവർഷം ആഗസ്റ്റ് അഞ്ചിനാണ്. ഇത്തരമൊരു ബാദ്ധ്യതയില്ലെന്നും പെൻഷൻ നൽകാനുള്ള ചുമതലയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ റിവ്യൂഹർജി നൽകിയത്. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരെ സർക്കാർ ജീവനക്കാരായി കണക്കാക്കാനാവില്ല. സർക്കാരിന് പെൻഷൻ നൽകാനാവില്ല. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം മാത്രമാണ് സർക്കാർ നൽകുന്നത്. പെൻഷന്റെ ബാദ്ധ്യത ഏറ്റെടുക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും സർക്കാരിന്റെ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |