പത്തനംതിട്ട: കഴിഞ്ഞ ദിവസമായിരുന്നു ഓണം ബമ്പർ ലോട്ടറി ഫലം വന്നത്. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേർ ടിക്കറ്റെടുത്തു. ഒന്നാം സമ്മാനം തമിഴ്നാട്ടുകാർ കൊണ്ടുപോയി. അഞ്ഞൂറ് രൂപ മുടക്കി ടിക്കറ്റെടുത്തിട്ടും ഒന്നും കിട്ടാതായതോടെ നിരാശയിലായ നിരവധി പേരുണ്ട്. എന്നാൽ പത്തനംതിട്ട സ്വദേശി രാജന് നിരാശയില്ല.
മുൻ സർക്കാർ ജീവനക്കാരനായ രാജൻ ഇന്നോ ഇന്നലെയോ അല്ല കഴിഞ്ഞ അമ്പത്തിയഞ്ച് വർഷമായി ലോട്ടറിയെടുക്കുന്നയാളാണെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലോട്ടറി വാങ്ങാൻ വേണ്ടി പന്ത്രണ്ട് ലക്ഷം രൂപ ചെലവാക്കി.
ഇത്തവണ മാത്രമാണ് രാജന് സമ്മാനമടിച്ചത്, അതും അഞ്ഞൂറ് രൂപ മാത്രം. 9000രൂപ മുടക്കി പതിനെട്ട് ഓണം ബമ്പർ ടിക്കറ്റുകളാണ് രാജൻ വാങ്ങിയത്. ഇതിലൊന്നിനാണ് അഞ്ഞൂറ് രൂപ അടിച്ചത്. ഇതുവരെ വാങ്ങിയ ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകൾ രാജന്റെ കൈയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |