ഇണക്കുരുവികൾ ബഹുവചനമാണ്
ജോർജ് മാത്യു
സവിശേഷമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രചനകളാണ് ജോർജ് മാത്യുവിന്റെ ഇണക്കുരുവികൾ ബഹുവചനമാണ് എന്ന പുസ്തകം. ബാല്യം, യൗവ്വനം, വാർദ്ധക്യം തുടങ്ങിയ ജീവിതാവസ്ഥകൾ ഒരു സെല്ലുലോയിഡിലെന്ന പോലെ, കഥാദൃശ്യങ്ങളായി ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മെ വിസ്മയിപ്പിക്കുന്നു.
പ്രസാധകർ : സാകേതം പബ്ളിക്കേഷൻസ്
ആർപ്പോ...
ബി. ഉണ്ണിക്കണ്ണൻ
ചരിത്രം തിരസ്കരിച്ച പ്രതിഷേധങ്ങളുടെയും നിലവിളികളുടെയും നേരടയാളങ്ങളാണ് നാട്ടറിവുകൾ. നാട്ടറിവുകളുടെ പുറം ശബളതകൾക്കപ്പുറം ഉൾക്കാമ്പിലൂടെയുള്ള ഒരു യാത്രയാണ് പത്രപ്രവർത്തകനായ ബി. ഉണ്ണിക്കണ്ണന്റെ ആർപ്പോ... നാട്ടറിവുകളുടെ ഉൾവെളിച്ചം എന്ന പുസ്തകം. നാടൻ വിനോദകലകൾ അടിയാള ജനതയുടെ മുന്നേറ്റത്തിന്റെ രഥചക്രങ്ങളായി എങ്ങനെ പ്രവർത്തിച്ചെന്നും, നാട്ടറിവുകളിലെ അനുഭവസമ്പത്തിന്റെ ആഴവും, ആത്മസമർപ്പണവും എങ്ങനെ മുന്നേറ്റത്തിന്റെ ചാലകശക്തിയായി എന്നുമുള്ള എഴുത്തുകാരന്റെ അന്വേഷണ യാത്രയുടെ തുടക്കം കൂടിയാണ് ഈ പുസ്തകം.
പ്രസാധകർ : ലൗലി ഗ്ളോബ്
ചാരപ്പണിയുടെ രാഷ്ട്രീയവും അധോലോകവും
വാപ്പാല ബാലചന്ദ്രൻ
ചാരപ്പണി കുടുംബങ്ങൾക്കകത്തു നടക്കുന്നുണ്ട്. സംഘടനകൾക്കകത്തും ഉണ്ട്. ദേശത്തും രാജ്യത്തും മറ്റു രാജ്യങ്ങളിലും ഉണ്ട്. ചാരപ്പണി ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്നുണ്ട്. അതിവിദഗ്ദ്ധമായി, അത്യന്തം ഗോപ്യമായി, രഹസ്യമായി, ശാന്തമായി ചാരപ്പണി ചെയ്യാൻ കെല്പുള്ളവർ എക്കാലത്തും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചെയ്യുന്ന കാര്യം അവർ മിക്കപ്പോഴും പരസ്യമാക്കാറില്ല. എന്നാൽ, അവരിൽ ചിലർ സ്വന്തം അനുഭവങ്ങൾ വർഷങ്ങൾക്കുശേഷം പരസ്യമാക്കാറുണ്ട്. അതുവഴി, അവ സാധാരണ വായനക്കാരിലെത്താറുണ്ട്. ആ അനുഭവങ്ങൾ പലതും സാധാരണക്കാരെ ത്രസിപ്പിക്കാറുമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക ചാരസംഘടനയായ റോയുടെ ഉന്നതോദ്യോഗസ്ഥനായിരുന്ന വാപ്പാല ബാലചന്ദ്രൻ എന്ന മലയാളി ഐ.പി.എസ് ഓഫീസർ എഴുതിയ 'ഇന്റലിജൻസ് ഓവർ സെഞ്ചുറീസ്" എന്ന ഇംഗ്ളീഷ് പുസ്തകം അത്തരത്തിലൊന്നാണ്.മികച്ച രചന.
പ്രസാധകർ:ഇൻഡസ് സോഴ്സ് ബുക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |