തിരുവനന്തപുരം: ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ച് വർഷം കൊണ്ട് അഞ്ചിലൊന്നായി ചുരുങ്ങി. 2018 മുതൽ 2022 വരെയുള്ള കേസുകളുടെ വിവരം ആരാഞ്ഞ ടി.സിദ്ധിഖിന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഈ വിവരം.
വർഷം, കേസുകളുടെ എണ്ണം, തീർപ്പാക്കിയ കേസുകൾ എന്ന ക്രമത്തിൽ
2018------ 1578 ---------1413
2019-------1057-----------959
2020-------205-------------134
2021------- 227-------------137
2022-------305--------------156
നിലവിലെ ലോകായുക്ത 2019 ഫെബ്രുവരിയിലാണ് നിയമിതനായത്. അഞ്ച് വർഷമാണ് നിയമനകാലാവധി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും, ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന്റെയും ഔദ്യോഗിക കാലാവധി 2024 ഫെബ്രുവരിയിൽ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |