കൊച്ചി : റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ഓളം യാത്രക്കാരെയാണ് പുറത്തിറക്കിയത്.
യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അതേസമയം യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ റിയാദിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |