SignIn
Kerala Kaumudi Online
Sunday, 10 December 2023 10.13 AM IST

ഇരുപത്തിയെട്ടാം ഓണനാളായ നാളെ ഈ നാളുകാർക്ക് ലഭിക്കാനിരിക്കുന്നത് വലിയ നേട്ടങ്ങൾ; ഭാഗ്യക്കുറി, ചിട്ടി, വായ്‌പ എന്നിവയ്ക്ക് യോഗം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2023 സെപ്റ്റംബർ 26 - 1199 കന്നി 8 ചൊവ്വാഴ്ച. (പുലർന്ന ശേഷം 9 മണി 41 മിനിറ്റ് 17 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം) ഇരുപത്തിയെട്ടാം ഓണനാൾ.

അശ്വതി: പുതിയതൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഭരണി: സുഹൃത്തുക്കളെ കണ്ടുമുട്ടും, ദാക്ഷിണ്യപ്രകൃതം, വേഷഭൂഷണാദികളില്‍ താല്‍പര്യം. സന്താനഗുണം.

കാർത്തിക: സുഖക്കുറവ്, ലോണുകളും മറ്റും പ്രതികൂലമായേക്കാം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും.

രോഹിണി: ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും. ഗാംഭീര്യം പ്രകടിപ്പിക്കും, ഇന്റർവ്യൂകളില്‍ വിജയം.

മകയിരം: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകൾ രൂക്ഷമാകും, ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

തിരുവാതിര: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

പുണർതം: ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.

പൂയം: ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യപരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും.

ആയില്യം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, ഭാഗ്യക്കുറി, ചിട്ടി,വായ്‌പ എന്നിവ ലഭിക്കും, മാദ്ധ്യമങ്ങളില്‍ ശോഭിക്കും മകം: സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, പൊതുരംഗത്ത്‌ നേട്ടം, തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും.പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

പൂരം: സംഗതികള്‍ അനായാസം കൈവന്നുചേരും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, അദ്ധ്യാപകർക്ക് അനുകൂല സമയം.

ഉത്രം: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ഇഷ്ടഭക്ഷണലബ്ധി, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അത്തം: കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, മാറ്റം അനുകൂലമായതില്‍ സന്തോഷിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ചിത്തിര: ശത്രുജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, ധനനേട്ടം, ദാമ്പത്യസുഖം, ആഗ്രഹങ്ങള്‍ സഫലമാകും.

ചോതി: സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും.

വിശാഖം: ആരോഗ്യപരമായി കരുതല്‍ വേണം, ധനനഷ്ടം വരാം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.

അനിഴം: കേസ് രമ്യതയിലാകും, ശത്രുക്കളുടെയും, അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും. കുടുംബ കലഹം ഉണ്ടാകാതെ നോക്കണം , പങ്കാളിക്ക് തൊഴില്‍ പരാജയം.

തൃക്കേട്ട: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിരയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സമ്പാദിക്കും.

മൂലം: വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം: പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മൂലം സന്തോഷവും സമാധാനവും നഷ്ടപ്പെടും. മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വരും, ജാമ്യം നില്‍ക്കരുത്.

ഉത്രാടം: ശത്രുതാ മനോഭാവത്തിൽ ആയിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ചങ്ങാത്തം കൂടും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.

തിരുവോണം: പങ്കാളിയുമായി ചേര്‍ന്ന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.

അവിട്ടം: ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും, രാഷട്രീയക്കാര്‍ക്ക് അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വ്വീക സ്വത്ത് ലഭിക്കും.

ചതയം: കുടുംബത്തില്‍ മംഗള കര്‍മം നടക്കും,യശസ്സ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും. ആരാധനാലയങ്ങളില്‍ ധാരാളം സമയം ചെലവഴിക്കും.

പൂരുരുട്ടാതി: ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ഉത്തൃട്ടാതി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത കൂടുതലാണ്.

രേവതി: തൊഴില്‍മേഖലയില്‍ നിന്നും നേട്ടം, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം. മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.