പ്രണയമോ ഭാര്യാ- ഭർതൃ ബന്ധമോ, ലിവ് ഇൻ പങ്കാളികൾ തമ്മിലുള്ളതോ ആയിക്കോട്ടെ, ഒരു ബന്ധം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ചില കാര്യങ്ങൾ പങ്കാളികൾ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടുപേർ തമ്മിലുള്ള ബന്ധം നിലനിർത്താൻ ഇരുവശത്തുനിന്നും പരിശ്രമം അനിവാര്യമാണ്. അവിടെ സ്‌നേഹത്തിനും പരസ്‌പര വിശ്വാസത്തിനും പരസ്‌പര ബഹുമാനത്തിനും വലിയ സ്ഥാനമുണ്ട്. സ്‌ത്രീ- പുരുഷ ബന്ധത്തിൽ ആൺ പങ്കാളിയ്ക്ക് വ്യത്യസ്ത വൈകാരിക ആവശ്യങ്ങളാവും ഉണ്ടാവുക. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് ഒരു ബന്ധം ദൃഢമാക്കാൻ സഹായിക്കും. താൻ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് ഒരു പുരുഷന് അനുഭവം ഉണ്ടാകാൻ സ്‌ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചെറിയ അഭിനന്ദനങ്ങൾക്ക് പോലും ഒരു ബന്ധത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാവും. പങ്കാളിയെ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന് പ്രകടിപ്പിക്കുക. ആത്മാർത്ഥമായ ഒരു നന്ദി പ്രകടനം പുരുഷന് താൻ അംഗീകരിക്കപ്പെടുന്നുണ്ടെന്ന തോന്നൽ നൽകും.
ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നും വ്യത്യസ്തമായ നിലപാടുകളും സ്വഭാവവുമെല്ലാം ഉള്ളവരാണെന്നും തിരിച്ചറിയുക. പുരുഷ പങ്കാളിയുടെ വ്യക്തിത്വത്തെ മാനിക്കുക. നിങ്ങളുടെ താത്‌പര്യങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് പങ്കാളിയുടെ താത്‌പര്യങ്ങളും പാഷനുമെങ്കിലും അവ അംഗീകരിക്കുക.
പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരാണ് മനുഷ്യർ. ഈ ഘട്ടങ്ങളിൽ സ്‌ത്രീകളെപ്പോലെ പുരുഷൻമാരും തളർന്നുപോകാറുണ്ട്. അത്തരം സമയങ്ങളിൽ പുരുഷ പങ്കാളിയ്ക്ക് മാനസികമായി പിന്തുണ നൽകുന്നത് അവർ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കും. അവരെ കേൾക്കാൻ ശ്രമിക്കുക.
ദൃഢമായ ബന്ധങ്ങൾക്ക് തുറന്ന സംഭാഷണങ്ങൾ വളരെ പ്രധാനമാണ്. കാര്യങ്ങൾ മനസിൽ ഒളിപ്പിക്കാതെ പങ്കാളിയുമായി തുറന്ന് പങ്കുവയ്ക്കുക. പങ്കാളിയെ കാര്യങ്ങൾ പങ്കുവയ്ക്കാൻ പ്രോത്സാഹിപ്പിക്കുക, കേൾക്കുക.
ശാരീരികമായ അടുപ്പം ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും പുരുഷൻമാരും. കൈകൾ കോർക്കുന്നതും, ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം പ്രധാനമാണ്. ഇത് നിങ്ങളുടെ അടുപ്പം പ്രകടമാക്കും.
ഇടയ്ക്കിടയ്ക്ക് സർപ്രൈസുകൾ നൽകുന്നത് പങ്കാളിയിൽ തങ്ങൾ പ്രധാനപ്പെട്ടവരാണ് എന്ന തോന്നലുണ്ടാക്കും. സമ്മാനങ്ങൾ നൽകുകയോ സിനിമയ്ക്ക് പോവുകയോ യാത്രകൾ പോവുകയോ ചെയ്യാം.
എല്ലായ്പ്പോഴും എല്ലാവർക്കും ഒരുപോലെയായിരിക്കാൻ സാധിക്കില്ല. പങ്കാളി ഏത് അവസ്ഥയിലാണ് കടന്നുപോകുന്നതെന്ന് മനസിലാക്കുക. അവരിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |