ന്യൂഡൽഹി : വിവാഹിതരായ ശേഷവും കൗമാരപ്രണയത്തിലെ ശാരീരിക ബന്ധത്തിന്റെ പേരിൽ ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുന്നതും ഒഴിവാക്കാൻ ശിക്ഷ കുറയ്ക്കുന്ന ഭേദഗതിക്ക് ശുപാർശ.
ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലാ കമ്മിഷൻ ശുപാർശ.
കൗമാരപ്രണയത്തിനിടെ 16നും 18നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം (ടസിറ്റ് അപ്രൂവൽ) നൽകിയിട്ടുണ്ടെങ്കിൽ പോക്സോ നിയമത്തിലെ 10 വർഷമെന്ന കുറഞ്ഞ ശിക്ഷയേക്കാൾ ലഘുവായ ശിക്ഷ ആൺകുട്ടിക്ക് നൽകാവുന്നതാണെന്ന നിലപാടാണ് ലാ കമ്മിഷൻ ഒഫ് ഇന്ത്യയ്ക്കുള്ളത്.
ഇത്തരം കേസുകളിൽ, കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് കമ്മിഷൻ ശുപാർശ തയ്യാറാക്കിയെന്നാണ് വിവരം.
കോടതിക്ക് വിവേചനാധികാരം
വിധി പറയും മുൻപ് ശ്രദ്ധിക്കേണ്ടത്
1. പെൺകുട്ടിയുടെ മൗനാനുവാദം (കൺസന്റ് അല്ല, ടസിറ്റ് അപ്രൂവൽ എന്ന വാക്കാണ് കമ്മിഷൻ ഉപയോഗിച്ചത്)
2. പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്ത സാഹചര്യം
2. കുടുംബാംഗങ്ങൾ വിവാഹബന്ധം അംഗീകരിച്ചിട്ടുണ്ടോ
3. കുട്ടികൾ ജനിച്ചോ
4. വിവാഹം കഴിച്ചുവെന്നത് മാത്രമാവരുത് സാഹചര്യം
5. ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം
7. ചതി, നിയമവിരുദ്ധ സ്വാധീനം ഇവയൊന്നും ഉണ്ടാകരുത്
8. മനുഷ്യക്കടത്തിന്റെ ഭാഗമായല്ലെന്ന് ഉറപ്പിക്കണം
9. പെൺകുട്ടിയുടെ സാമ്പത്തിക നിലയിൽ ജാഗ്രത പുലർത്തണം
10. നീലച്ചിത്ര നിർമ്മാണത്തിന്റെ ഭാഗമാ
വരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |