ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ലോകകപ്പ് മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ഊഷ്‌മള ബന്ധം ചർച്ചയാക്കി പാകിസ്ഥാനും. അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാൻ ലോകകപ്പ് മത്സരത്തിനായി ഇന്ത്യയിലേയ്ക്ക് വരുന്നുണ്ടെന്ന വാർത്ത പാകിസ്ഥാനിലും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റാഷിദ് ഖാന്റെ വരവിനെക്കുറിച്ച് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ സമൂഹമാദ്ധ്യത്തിൽ പങ്കുവച്ച പോസ്റ്റിന് ഒരു അഫ്‌ഗാൻ ആരാധിക നൽകിയ മറുപടിയാണ് ചർച്ചകൾക്ക് ചൂടുപിടിപ്പിക്കുന്നത്.
'ലോകകപ്പ് മത്സരത്തിനായി റാഷിദ് ഖാൻ ഇന്ത്യയിലേയ്ക്ക് പറക്കുകയാണ്. തങ്ങൾക്ക് ലഭിച്ചതിനേക്കാൾ മികച്ച സ്വീകരണമാണ് റാഷിദിന് ഇന്ത്യ നൽകുന്നത്. ഏതായാലും അദ്ദേഹത്തിനും അഫ്‌ഗാനിസ്ഥാനും ആശംസകൾ'- ഇങ്ങനെയാണ് പാക് മാദ്ധ്യമപ്രവർത്തകൻ ഫരീദ് ഖാൻ കുറിച്ചത്. ഫരീദിന്റെ ഈ പരാമർശം നിരവധി സൈബർ ലോകത്തെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ ഒരു അഫ്‌ഗാൻ ആരാധിക നൽകിയ മറുപടിയാണ് ഇപ്പോൾ കയ്യടി നേടുന്നത്.
'എന്തുകൊണ്ട് മികച്ച പരിഗണന കിട്ടില്ല? താങ്കൾക്ക് അറിയാമെങ്കിലും ഞാൻ ഒന്നുകൂടി ഓർമിപ്പിക്കാം
Better treatment kyun nahi milega? I am sure you already know, but let me refresh your memory.
— Wazhma Ayoubi 🇦🇫 (@WazhmaAyoubi) September 25, 2023
A: He deserves it as the most loved Afghan cricketer in India and the world.
B: He holds many records under his belt, currently holding the numero uno position as the best T20 bowler in… https://t.co/Pm3aoxzHA1
അതേസമയം, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ഏഴ് വർഷത്തിനുശേഷം ഇന്ത്യയിലെത്തിയിരിക്കുകയാണ് പാക് ടീം. ഇന്നലെ രാത്രി ഹൈദരാബാദിലാണ് ടീമെത്തിയത്. ലോകകപ്പ് ക്രിക്കറ്റ് പരിശീലന മത്സരങ്ങളിലെ ആദ്യ മത്സരം ഇന്ന് തുടങ്ങുകയാണ് . ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് മത്സരം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2ന് മത്സരം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |