പലരുടെയും പ്രധാന പ്രശ്നമാണ് അകാലനര. ഇതിന് പരിഹാരമായി മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ അടങ്ങിയ ഡെെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ കെമിക്കൽ ഡെെ നമുടെ മുടിയ്ക്ക് വളരെ ദോഷമാണ്. കാലക്രമേണ ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ നരയ്ക്ക് പ്രകൃതിദത്തമായ രീതിയിൽ തന്നെ നിരവധി പരിഹാരങ്ങൾ ഉണ്ട്. അതിൽ ഒന്ന് പരിചയപ്പെടാം. പനിക്കൂർക്കയുടെ എണ്ണ ഉപയോഗിച്ച് വെളുത്ത മുടി കട്ട കറുപ്പാക്കുന്നതാണ് രീതി.
ആവശ്യമായ സാധനങ്ങൾ
1. വെളിച്ചെണ്ണ
2. നെല്ലിക്ക പൊടി
3. നീലയമരി പൊടി
4. പനിക്കൂർക്ക
തയ്യാറാക്കുന്ന വിധം
ആദ്യം ഒരുപാത്രത്തിൽ ആവശ്യമായ കുറച്ച് വെളിച്ചെണ്ണ എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂൺ നെല്ലിക്ക പൊടിയും (കാൽ ഗ്ലാസ് എണ്ണയ്ക്ക്) നീലയമരി പൊടിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇനി ഇതിലേയ്ക്ക് മൂന്ന് പനിക്കൂർക്ക ഇലയിടുക. ശേഷം ഒരു പാത്രത്തിൽ വെള്ളം വച്ച ശേഷം അതിൽ ഈ യോജിപ്പിച്ച് വച്ച പാത്രം ഇറക്കി വച്ച് ചൂടാക്കുക. നേരിട്ട് ചൂടാക്കരുത്. വെള്ളം തിളയ്ക്കുമ്പോൾ തീ കുറച്ച് വീണ്ടും ചൂടാക്കുക. ശേഷം അത് എടുത്ത് തണുപ്പിക്കാൻ വയ്ക്കുക. എന്നിട്ട് മുടിയിൽ എണ്ണ തേയ്ച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം. ദിവസവും തേയ്ച്ചാൽ മാത്രമേ റിസൽട്ട് ലഭിക്കു. തേയ്ച്ച ഉടനെ മുടി കറുക്കില്ല. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ആഴ്ചകൾക്കുള്ളിൽ ഫലം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |