തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91ശതമാനം കുട്ടികൾക്കും 100ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകി. 12,486 ഗർഭിണികൾക്കും 85,480 അഞ്ച് വയസ് വരെയുളള കുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്. ഇതുവരെ വാക്‌സിൻ സ്വീകരിക്കാതെ മുടക്കം വരുത്തിയ 1654 കുട്ടികൾക്ക് കൂടി വാക്സിൻ നൽകാനായി. 10,748 സെഷനുകളായാണ് വാക്‌സിനേഷൻ നടത്തിയതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂർ 5847, പാലക്കാട് 9795, മലപ്പുറം 21582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂർ 5868, കാസർകോട് 4566 എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തിൽ കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂർ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂർ 687, കാസർകോട് 628 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്‌സിൻ സ്വീകരിച്ചത്. ഒക്ടോബർ 9 മുതൽ 14 വരെയാണ് മൂന്നാം ഘട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |