തിരുവനന്തപുരം: കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഗാന്ധി ജയന്തിദിനം മുതൽ രക്തസാക്ഷിത്വദിനം വരെ 4മാസം നീണ്ടുനിൽക്കുന്ന 'ഗാന്ധിജിയുമായി മുന്നോട്ട് ' കാമ്പെയിൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജ്ഭവനിൽ ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. തൈക്കാട് ഗാന്ധിഭവനിൽ ഇന്നുരാവിലെ 7.30ന് 154 യോഗാസന മുറകളുടെ സമർപ്പണത്തോടെയും ഗാന്ധി സ്‌ക്വയറിൽ പുഷ്പാർച്ചനയോടെയും തുടങ്ങുന്ന പരിപാടികളുടെ തുടർച്ചയായി 700-ൽ പരം സ്‌കൂളുകളിൽ ഗാന്ധിദർശൻ പരിപാടികളും നടത്തും.
തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ ഖാദി-ഗ്രാമവ്യവസായ ഉത്പന്നങ്ങളും കാർഷിക കരകൗശല, സ്വദേശി വിപണന മേളയും ഗാന്ധി സാഹിത്യോത്സവ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |