തിരുവനന്തപുരം: ജയിലിൽ നിന്ന് പരീക്ഷയെഴുതാൻ യൂണിവേഴ്സിറ്റി കോളേജിൽ എത്തിയ വിദ്യാർത്ഥിക്ക് പൊലീസിന് മുന്നിലൂടെയാണ് കോപ്പിയടിക്കാനുള്ള പേപ്പറുകൾ നൽകിയിരുന്നതെന്ന് മുൻ പ്രിൻസിപ്പൽ മോളി മെഴ്സിലിൻ വെളിപ്പെടുത്തി. പുറത്തുനിന്ന് ഉത്തരങ്ങൾ എഴുതിയ മെയിൻ ഉത്തരക്കടലാസ് ജയിലിൽനിന്നെത്തിയയാൾക്ക് നൽകുന്നത് കണ്ടാണ് താൻ ഹാളിലെത്തിയത്. ഇവ രണ്ടും വാങ്ങി യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞ് ഈ വിദ്യാർത്ഥി തന്നെ കണ്ടപ്പോൾ എല്ലാം ശരിയായെന്നാണ് പറഞ്ഞത്.
2013-14ലാണ് മോളി മെഴ്സിലിൻ പ്രിൻസിപ്പലായിരുന്നത്. താൻ ഇടപെട്ട് സർവകലാശാലയ്ക്ക് കൈമാറിയ കേസുകൾ അട്ടിമറിക്കപ്പെട്ടു. തട്ടിപ്പിന് ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥി നേതാക്കളെ സഹായിക്കുന്നു. എസ്.എഫ്.ഐ നേതാവ് ബുക്കുവച്ച് എഴുതുന്നതിന് താൻ സാക്ഷിയാണ്. പരാതിപ്പെട്ടപ്പോൾ അത് റിപ്പോർട്ട് ചെയ്യുന്നതിന് അനുവദിച്ചില്ല. പ്രിൻസിപ്പലായിരിക്കെ, പരീക്ഷാ ചുമതലയിൽ വീഴ്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടികൾ സ്വീകരിച്ചത് അദ്ധ്യാപക സംഘടനയിൽ ശക്തമായ എതിർപ്പിന് കാരണമായെന്നും മോളി മെഴ്സിലിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |