വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ പ്രവേശിച്ചു. ചൈനയിൽനിന്ന് ക്രെയിനുകൾ വഹിച്ചുകൊണ്ട് ഇന്നലെ രാവിലെ 10.45ഓടെ എത്തിയ ഷെൻഹുവ 15 എന്ന കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് വവേറ്റത്. മൂന്ന് ടഗ്ഗുകളുടെ സഹായത്തോടെയാണ് തുറമുഖത്ത് എത്തിച്ചത്. അദാനി പോർട്ട്സിന്റെ കപ്പലിലെ ക്യാപ്‌ടൻ തുഷാർ, കപ്പൽ ചാലിൽനിന്ന് തുറമുഖ ബർത്തിലേക്ക് എത്തിക്കാൻ ബോയകൾ നിരത്തി വഴിതെളിച്ചിരുന്നു. തുറമുഖ ബർത്തിന് സമീപം എത്തുന്നതിന് 500 മീറ്റർ അകലെവച്ച് ഒരു ടഗ്ഗിൽ നിന്ന് വാട്ടർ സല്യൂട്ട് നൽകി. 20 മിനിട്ടോളം അത് നീണ്ടുനിന്നു.
11 മണിയോടെ ആദ്യ മൂറിംഗ് ( കപ്പലിനെ ബൊളളാർഡുമായി ബന്ധിപ്പിക്കുന്നത് ) നടന്നു. പോളി പ്രൊപ്പലൈൻ നിർമ്മിത കൂറ്റൻ വടം ഉപയോഗിച്ചായിരുന്നു മൂറിംഗ്. തിരുവനന്തപുരത്തെ വാട്ടർ ലിങ്ക് ഷിപ്പിംഗ് കമ്പനിയുടെ 16 അംഗ സംഘമാണ് മൂറിംഗ് നടത്തിയത്. 4 മൂറിംഗ് ആണ് വേണ്ടിവന്നത്. ഒന്നര മണിക്കൂർ കൊണ്ട് ബർത്തിൽ അടുപ്പിച്ചു. ഈ സമയത്ത് പ്രകൃതിയുടെ ജലധാരയെന്നപോലെ ചാറ്റൽ മഴ പെയ്തു. ചൈനീസ് ക്യാപ്‌ടന് അദാനി പോർട്ട്സ് അധികൃതർ മൊമന്റോയും സർട്ടിഫിക്കറ്റും നൽകി സ്വീകരിച്ചു. കപ്പൽ എത്തുമെന്നറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിനുശേഷം ക്രെയിനുകൾ ഇറക്കി കപ്പൽ തിരികെപ്പോകും.
വയസ്സ് 35
34വയസാണ് ഷെൻഹുവ 15 കപ്പലിന്റെ പ്രായം. 1989ൽ നിർമ്മിച്ച ജനറൽ കാർഗോ ഷിപ്പാണ് ഷെൻഹുവ. ഹോങ്കോംഗ് ഫ്ളാഗിന്റെ കീഴിലെ കാർഗോഷിപ്പിന് 233.3 മീറ്റർ നീളവും 42 മീറ്റർ വീതിയുമുണ്ട്. 4333 നോട്ടിക്കൽ മൈൽ സഞ്ചരിച്ചാണ് എത്തിയത്. 107മീറ്ററോളം ഉയരവും 1620 ടൺ ഭാരവുമുള്ള ക്രെയിനും കൊണ്ടാണ് വരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |