ന്യൂഡൽഹി: കളമശ്ശേരി സ്ഫോടനം മാത്രം ചർച്ചചെയ്യാതെ സംസ്ഥാനത്തെ സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നത് ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർത്ഥനാലയത്തിലും ആളുകൾ ആക്രമിക്കപ്പെടുന്നു. ആർക്കും ആരെയും അപായപ്പെടുത്താമെന്ന അവസ്ഥയാണുള്ളതെന്നും വി.മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണ്. പൊലീസ്- ഇന്റലിജൻസ് സംവിധാനം പൂർണമായും തകർന്നു. മതധ്രുവീകരണം ലക്ഷ്യംവച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്.
കളമശ്ശേരിയിൽ നടന്നത് ഭീകരപ്രവർത്തനമാണെന്നതിൽ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പോലും എതിരഭിപ്രായമില്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തതും മതധ്രുവീകരണത്തിന്റെ ഭാഗമായാണ്. കേസ് കണ്ട് അദ്ദേഹം ഓടിപ്പോകുമെന്ന് ആരും കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |