
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഭരണം അവസാനിപ്പിച്ച് നിർണായക സ്ഥാനങ്ങളിലേക്ക് നാല് കെ.എ.എസുകാരെത്തുന്നു. ഉന്നതമാനേജ്‌മെന്റ് സ്ഥാനങ്ങളിൽ അഴിച്ചുപണി നടത്താൻ സർക്കാർ അനുമതി നൽകി. പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.എം.ഡി ബിജുപ്രഭാകറിന്റെ നിർദ്ദേശമാണ് സർക്കാർ അംഗീകരിച്ചത്.
ജനറൽ മാനേജർ പദവിയിൽ മൂന്നുപേർ സോണൽ മേധാവിമാരായും ഒരാൾ ചീഫ് ആസ്ഥാനത്തും ചുമതലയേൽക്കും. സി.എം.ഡി കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സിയിലെ പ്രധാന തസ്തികകളാണിവ.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരിൽ നിന്നും സ്ഥാനക്കയറ്റം നേടിയവരാണ് എക്സിക്യുട്ടീവ് ഡയറക്ടർ പദവി വഹിച്ചിരുന്നത്. ആശ്രിത നിയമനം നേടിയ ഇവരിൽ പലർക്കും ഉന്നത പദവികൾ വഹിക്കുന്നതിനാവശ്യമായ യോഗ്യതയില്ലെന്ന നിഗമനത്തിലാണ് സർക്കാരും മാനേജ്‌മെന്റും. മുൻനിര മാനേജ്‌മെന്റിൽ പ്രൊഫഷണൽ വൈദഗ്ദ്ധ്യമുള്ളവരെ നിയമിക്കണമെന്ന ശുപാർശ നിരവധിതവണ സർക്കാരിന് മുന്നിലെത്തിയിരുന്നു.
സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കറാണ് കെ.എസ്.ആർ.ടി.സിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |