വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവർക്ക് വൻ അവസരം ഒരുക്കി കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്. യു.എ.ഇയിൽ പ്ലാന്റ് ടെക്‌നിഷ്യൻ ( മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വിഭാഗത്തിലേക്കാണ് ഒഴിവുകൾ ഉള്ളത്. മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒഴിവുകളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. ടെക്‌നീഷ്യൻ - പ്ലാന്റ് മെക്കാനിക്കൽ വിഭാഗത്തിലും ടെക്ഡനീഷ്യൻ - പ്ലാന്റ് ഇലക്ട്രിക്കൽ വിഭാഗത്തിലുമായി ആകെ പത്ത് ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയിൽ ഡിഗ്രിയോ ഡിപ്ലോമയോ ആണ് വിദ്യഭ്യാസ യോഗ്യത വേണ്ടത്. മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രാ.യപരിധി 35 വയസ്. തുടക്കത്തിൽ 4834 യു.എ.ഇ ദിർഹം (ഒരു ലക്ഷത്തിലേറെ രൂപ) ശമ്പളമായി ലഭിക്കും. യു.എ.ഇയിലെ പ്രമുഖ കമ്പനിയിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 18നോ അതിന് മുമ്പോ gulf@odepc.in എന്ന വിലാസത്തിലേക്ക് സി.വി അയയ്ക്കാം. ഫോൺ: 0471-2329440/41/42/45, 7736496574.
ഒഡെപെക് വഴി സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിതാ ബി.എസ്‌സി നഴ്‌സുമാരെയും നിയമിക്കുന്നുണ്ട്. ബി.എസ്‌സി/ പി.ബി.ബി.എൻ/എം.എസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. നവംബർ 26 മുതൽ 28 വരെ കൊച്ചിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ gcc@odepc.in എന്ന ഇമെയിലിലേക്ക് 2023 നവംബർ 20-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്. . മെയിൽ സബ്‌ജക്‌റ്റ് - "Female Nurses to MOH-KSA".ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്‌ഗ്രൗണ്ട്), ആറുമാസം കാലാവധിയുള്ള പാസ്പോർട്ട്, ഡിഗ്രീ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവയാണ് മെയില്‍ ചെയ്യേണ്ടത്. എമർജൻസി (ER), ജനറൽ ഡിപ്പാർട്ട്‌മെന്റ്, ഐസിയു (മുതിർന്നവർ), മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം.
ശമ്പളം 4110 റിയാൽ, അതായത് ഒരുലക്ഷത്തിന് അടുത്ത് ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ തൊഴിലുടമ നൽകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |