SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

ഇത്രയും നാൾ കണ്ടതുപോലായിരിക്കില്ല ഇനി സ്വർണവില, ഉണ്ടാകുന്നത് അപ്രതീക്ഷിത മാറ്റങ്ങൾ

Increase Font Size Decrease Font Size Print Page
gold

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ വർദ്ധന നടപടികൾ മരവിപ്പിച്ചേക്കുമെന്ന വാർത്തകൾ സ്വർണ വിപണിക്ക് വരും ദിവസങ്ങളിൽ കരുത്ത് പകരും. കഴിഞ്ഞ മൂന്നാഴ്ചകളായി കനത്ത തിരിച്ചടി നേരിട്ട സ്വർണ വിപണി നേരിയ മുന്നേറ്റം വാരാന്ത്യത്തിൽ കാഴ്ച്ചവച്ചിരുന്നു. മുഖ്യ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുത്തനെ കുറയുന്നതിനാൽ വരും ദിവസങ്ങളിൽ പലിശ കുറയാനും ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടാക്കാനുമാണ് സാദ്ധ്യതയെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചകളിലും സ്വർണ വില തുടർച്ചയായി താഴേക്ക് നീങ്ങിയെങ്കിലും വരും ദിവസങ്ങളിൽ നിക്ഷേപകരിൽ നിന്നും കൂ‌ടുതൽ താത്പര്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.ആഗോള മേഖലയിൽ മാന്ദ്യ സാഹചര്യം സജീവമാകുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യം വർദ്ധിക്കുമെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ സജി മാത്യു പറയുന്നു. വാരാന്ത്യത്തിൽ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1960 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്വർണ വില ഔൺസിന് വീണ്ടും രണ്ടായിരം ഡോളറിന് മുകളിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

TAGS: FINANCE, GOLD, RATE, INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY