
രുചികരമായ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ സമയക്കുറവും തിരക്കും കാരണം എന്നും രുചികരമായ ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും പലർക്കും കഴിയാറില്ല. എന്നാൽ, ഇങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ബ്രേക്‌ഫാസ്റ്റായി കഴിക്കാനും വൈകിട്ട് ചായയ്‌ക്കൊപ്പം പലഹാരമായും ഇത് കഴിക്കാവുന്നതാണ്. ഈ കൊതിയൂറും വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
എണ്ണ - ആവശ്യത്തിന്
സവാള - 2 എണ്ണം
ഉപ്പ് - ആവശ്യത്തിന്
തക്കാളി - 1
മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
മുളക് പൊടി - എരിവിന് അനുസരിച്ച്
മല്ലിപ്പൊടി - 2 സ്പൂൺ
കുരുമുളക് പൊടി - കാൽ സ്പൂൺ
മുട്ട - 2
ചപ്പാത്തി മാവ് കുഴച്ചത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി ഒരു സ്പൂൺ എണ്ണ ഒഴിച്ച് അതിലേയ്‌ക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. വെന്ത് വരുമ്പോൾ അരിഞ്ഞ തക്കാളി ചേർന്ന് 5 മിനിട്ട് വഴറ്റുക. ശേഷം ഉപ്പ്, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്‌ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുത്ത് തണുക്കാൻ വയ്‌ക്കണം.
ചപ്പാത്തിക്ക് കുഴച്ച മാവ് ചെറിയ ഉരുളകളായി എടുത്ത് പരത്തി അതിലേയ്‌ക്ക് നേരത്തേ തയ്യാറാക്കി വച്ച കൂട്ട് വച്ച ശേഷം മുകളിലും പരത്തിയ ചപ്പാത്തി വച്ച് അടയ്‌ക്കുക. കൂട്ട് പുറത്തുപോകാത്ത രീതിയിൽ അരികുകൾ ചേർത്ത് വയ്‌ക്കണം. ശേഷം കുറച്ച് എണ്ണ ചൂടാക്കി തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കുക. മിനിട്ടുകൾകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരത്തിന് സ്വാദും കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |