പാചകം ചെയ്യുന്ന മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് വിഭവങ്ങളിൽ ഉപ്പും എരിവും ഒക്കെ കൂടിപ്പോകുന്നത്. പാചകം അധികം അറിയാത്തവർക്കാണ് ഇത്തരം അബദ്ധങ്ങൾ മിക്കവാറും ഉണ്ടാവുക. ഉപ്പ് കൂടിപോയാലോ, എരിവ് കൂടിപ്പോയാലോ മിക്കവാറും പേരും ആ ഭക്ഷണം കളയുകയായിരിക്കും ചെയ്യുന്നത്. എന്നാലിനി എരിവ് കൂടിപോയാൽ പരിഹരിക്കാൻ മാർഗമുണ്ടെങ്കിലോ? വിഭവങ്ങളിലെ എരിവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ആഹാരങ്ങൾ അറിയാം.
ഉപ്പ്, എരിവ് എന്നിവ കൂടിപ്പോയാൽ അത് പരിഹരിക്കാൻ മിക്കവാറും പേരും ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ചോറുരുള, ബ്രഡ് എന്നിവയും അമിതമായ ഫ്ളേവറുകൾ വലിച്ചെടുക്കും.
2. നെയ്യ്
നെയ്യ്, ക്രീം പോലുള്ള പാലുത്പന്നങ്ങൾ വിഭവങ്ങളിലെ ഫ്ളേവറുകൾ ബാലൻസ് ചെയ്യാൻ സഹായിക്കും. എരിവ് കൂടിയാൽ അൽപ്പം നെയ്യ് ചേർത്തുകൊടുക്കാം.
3. ടൊമാറ്റോ കെച്ചപ്പ്
വിഭവങ്ങളിൽ എരിവ് കൂടിപ്പോയാൽ അൽപ്പം കെച്ചപ്പ് ചേർക്കുന്നത് ഗുണം ചെയ്യും. വിഭവങ്ങൾക്ക് പുളിയും മധുരവും നൽകുകയും രുചി മെച്ചപ്പെടുത്തുകയും ചെയ്യും.
4. നാരങ്ങാനീര്
കറികളിൽ എരിവ് കൂടിപ്പോയാൽ കുറച്ച് നാരങ്ങാ നീര് ചേർത്തുനോക്കൂ, അത്ഭുതം കാണാം. കറികൾക്ക് അൽപ്പം പുളി ഉണ്ടാകുമെങ്കിലും രുചി ഗംഭീരമായിരിക്കും. നാരങ്ങ ലഭ്യമല്ലെങ്കിൽ കുറച്ച് വിനാഗിരി പകരമായി ഉപയോഗിക്കാം. തക്കാളി അരിഞ്ഞിടുന്നതും എരിവ് കുറയ്ക്കാൻ സഹായിക്കും.
5. അധികമായി പച്ചക്കറികൾ ചേർക്കാം
കറികളിൽ എരിവ് കൂടിപ്പോയാൽ കുറച്ച് പച്ചക്കറികൾ കൂടുതലായി ചേർക്കാം. ഇങ്ങനെ ചെയ്യുന്നത് വിഭവം കൂടുതൽ ആരോഗ്യപ്രദമാക്കും. എന്നാൽ മത്തങ്ങ പോലെ വെള്ളത്തിന്റെ അളവ് അധികമായി ഉള്ള പച്ചക്കറികൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |