തിരുവനന്തപുരം :ഫുഡ് വ്ളോഗിംഗ് ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്സിയുടെ ബ്ലേഡ് തട്ടി അഭിരാമിയുടെ അഞ്ച് വിരലുകൾക്കും പരിക്കുണ്ട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിരാമി ഇപ്പോൾ. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി അറിയിച്ചത്.
കുറച്ചുനാളായി താൻ വിഡിയോകൾ ചെയ്യാറില്ല. അതിന് ശേഷം വീണ്ടും സജീവമാകാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് അഭിരാമി പറയുന്നു. അപകടം തീർത്തും അപ്രതീക്ഷിതമായിരുന്നു. പച്ചമാങ്ങ രസം ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിനായി പച്ചമാങ്ങ തിളപ്പിച്ച് അത് മിക്സിയിൽ ഇട്ട് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മിക്സി പൊട്ടിത്തെറിച്ചത്. എന്നാൽ മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല.
അപകട ശേഷം കുറത്തു സമയത്തേക്ക് ഒന്നും മനസിലാകാത്ത അവസ്ഥയിലായിരുന്നു നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയതെന്നും അഭിരാമി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇപ്പോൾ പറ്റിയ പരിക്ക് ഭേദമാകും വരെ വിശ്രമാണെന്നും അതിന് ശേഷം തിരിച്ചുവരുമെന്നും അഭിരാമി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |