പഴയങ്ങാടി: കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ അനുബന്ധ പരിപാടിയായി നടത്തപ്പെടുന്ന ജില്ലാ തല കാർഷിക ക്വിസ് മത്സരം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് പി.പി ഷാജിർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ.സി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് കാർഷിക ക്ഷീരമേഖലയിലെ അറിവുകളും സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന ചടങ്ങിൽ ജില്ലാ ക്ഷീരവികസന ഓഫീസർ ഒ. സജിനി ആമുഖഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേമ സുരേന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റഫീഖ്, ക്ഷീര വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് ട്വിങ്കിൾ മാത്യു, കല്യാശ്ശേരി ക്ഷീര വികസന ഓഫീസർ പി.വി ബീന, കണ്ണപുരം ക്ഷീര സംഘം സെക്രട്ടറി ടി.വി രഞ്ജിത്ത് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |