പനാജി: ഗോവയിൽ ഇന്നലെ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അബ്ബാസ് അമിൻ സംവിധാനം ചെയ്ത ഇറാൻ, ജമ്മൻ, ചെക്ക് സംയുക്ത സംരംഭമായ എൻഡ് ലെസ് ബോർഡേഴ്സ് എന്ന സിനിമ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്ഥമാക്കി. പൗറിയ റഹീം സാം ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡും നേടി. ബ്ളാഗാസ് ലെസ്സൺസ് സംവിധാനം ചെയ്ത സ്റ്റീഫൻ കൊമാൻഡറേവാണ് മികച്ച സംവിധായകനുള്ള രജത മയൂരം നേടിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര പ്രത്യേക ജൂറി പുരസ്ക്കാരത്തിനർഹമായി.
ആദ്യമായി ഏർപ്പെടുത്തിയ വെബ് സീരീസ് അവാർഡിന് പഞ്ചായത്ത് സീസൺ 2 അർഹമായി. പാർട്ടി ഒഫ് ഫൂൾസിലെ അഭിനയത്തിന് മെലയിൻ തിയറി മികച്ച നടിയായും റീഗർ ആസാദ് കായാ (വെൻ ദി സീഡ്ലിങ്ക്സ് ഗ്രോ) മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ആന്റണി ചെൻ സംവിധാനം ചെയ്ത ഡ്രിഫ്ട് യുനസ്ക്കോ ഗാന്ധി മെഡലും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |