തിരുവനന്തപുരം: ആൻഡമാൻ കടലിന് സമീപം കഴിഞ്ഞദിവസം രൂപംകൊണ്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറി. ഇത് നാളെയോടെ തീവ്ര ന്യൂനമർദ്ദമാകുമെന്ന് സൂചന. അടുത്ത 48 മണിക്കൂറിനകം ഇത് മിചോംഗ് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഈ വർഷം രൂപംകൊള്ളുന്ന ആറാമത് ചുഴലിക്കാറ്റാകും. ബംഗാൾ ഉൾക്കടലിലുണ്ടാകുന്ന നാലാമത്തേതും.
നിലവിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴിയും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മറ്റൊരു ചക്രവാത ചുഴിയുമുണ്ട്. ഇത്‌കാരണം തമിഴ്‌നാട് തീരത്തേക്ക് ഈർപ്പമുള്ള കാറ്റ് എത്തുകയും ഇത് ശക്തമയ മഴയ്‌ക്ക് കാരണമാകുകയും ചെയ്യും. നിലവിൽ ചെന്നൈയിൽ ശക്തമായ മഴ പെയ്‌തു. വിവിധയിടങ്ങളിൽ വെള്ളക്കെട്ടുമുണ്ടായി. ശനിയാഴ്‌ചയോടെ കേരളത്തിൽ ശക്തമായ മഴപെയ്യുമെന്നാണ് വിവരം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ ഡിസംബർ ഒന്നോടെ മഴ കനക്കും.
അതേസമയം ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാദ്ധ്യതയാണ് പ്രവചിച്ചിരുന്നത്. 2023 നവംബർ 29 നും ഡിസംബർ 02,03 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, നവംബർ 30, ഡിസംബർ 01 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |