തിരുവനന്തപുരം: അഖില തന്ത്രി പ്രചാരക് സഭയുടെ നേതൃത്വത്തിൽ ശബരിമലയിൽ ഫെബ്രുവരി 17,18 തീയതികളിൽ പ്രത്യേക ലക്ഷാർച്ചന നടത്തുമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം.എസ്. ശ്രീരാജ് കൃഷ്ണൻപോറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലക്ഷാർച്ചനയിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. തുടർന്ന് ശബരിമലയിൽ സഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും തുലാമാസത്തിൽ ലക്ഷാർച്ചന നടത്താൻ തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ. രാജേഷ് നമ്പൂതിരി, വൈസ് ചെയർമാൻ എൻ. വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രിജേഷ് കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |