SignIn
Kerala Kaumudi Online
Wednesday, 28 February 2024 4.16 AM IST

എട്ടാം ക്ളാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് എങ്ങനെ സിവിൽ സർവീസിലേക്ക് എത്താം എന്ന് അറിയുമോ?

civil-service

രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ. പരീക്ഷയിൽ വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും വ്യക്തമായ പ്ലാനിംഗും

ആവശ്യമാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണോ എന്നുള്ള തീരുമാനമാണ് ഏറെ പ്രധാനം. തീരുമാനം വളരെ വസ്തുനിഷ്ഠമായിരിക്കണം. പരീക്ഷയ്ക്ക് തയ്യാറെടുപ്പു തുടങ്ങി മാസങ്ങൾക്കുശേഷം പിൻവാങ്ങുന്ന വിദ്യാർത്ഥികളുമുണ്ട്. അതിനാൽ വ്യക്തമായി ആലോചിച്ചു തീരുമാനമെടുക്കണം. തീരുമാനിച്ചു കഴിഞ്ഞാൽ പിൻവാങ്ങരുത്. വ്യക്തമായ തയ്യാറെടുപ്പും, കോച്ചിംഗും വിജയതന്ത്രങ്ങളും ആവിഷ്‌കരിച്ച് പഠനം തുടരണം.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ തയ്യാറെടുക്കുന്ന മത്സര പരീക്ഷയാണ് സിവിൽ സർവീസ്. ഒഴിവുകൾ ആയിരത്തോളം മാത്രം! പക്ഷെ തികഞ്ഞ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനർജി എന്നിവ നിലനിറുത്തിക്കൊണ്ടുള്ള തയ്യാറെടുപ്പുകൾ വിജയം കൈവരിക്കാൻ സഹായിക്കും. ശരാശരി വിദ്യാർത്ഥികളാണ് പരീക്ഷയിൽ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് മറ്റു പ്രവേശന പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും. പരീക്ഷാ സീസൺ അടുക്കുന്നതോടെ വിദ്യാർത്ഥികൾക്ക് അനുവർത്തിക്കാവുന്ന ചില വിജയമന്ത്രങ്ങളിതാ...

തയ്യാറെടുപ്പ് എപ്പോൾ തുടങ്ങണം?

ഹൈസ്‌കൂൾസ്‌കൂൾ തലം തൊട്ട് സിവിൽ സർവീസ് തയ്യാറെടുപ്പ് തുടങ്ങുന്ന വിദ്യാർത്ഥികളുണ്ട്. പതിവായി മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങൾ വായിച്ച് പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. താത്പര്യമുള്ള വിഷയങ്ങൾ പ്ലസ്ടു കോമ്പിനേഷനായി തിരഞ്ഞെടുക്കണം. ബിരുദമാണ് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത. അതിനാൽ ഏറെ താത്പര്യമുള്ള ബിരുദം നേടാനാണ് ശ്രമിക്കേണ്ടത്. എട്ടാം ക്ലാസ്‌മുതൽ പ്ലസ് ടു വരെയുള്ള സോഷ്യൽ സയൻസ് പുസ്തകങ്ങൾ നന്നായി പഠിക്കണം. ഇന്ത്യാ ചരിത്രം, ഇന്ത്യൻ ഭരണഘടന, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ മികച്ച അറിവ് വേണം. സിവിൽ സർവീസ് പരീക്ഷയുടെ സിലബസ് വ്യക്തമായി മനസിലാക്കിയിരിക്കണം. സിലബസിനനുസരിച്ചുള്ള റഫറൻസ് പുസ്തകങ്ങൾ കണ്ടെത്തണം. മാതൃഭാഷയിലുള്ള പ്രാവീണ്യം, ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കണം. മികച്ച അറിവ്, മനോഭാവം, സ്‌കിൽ അഥവാ തൊഴിൽ നൈപുണ്യം എന്നിവ വിജയ മന്ത്രങ്ങളാണ്.

പരീക്ഷയെക്കുറിച്ചു വേണം വ്യക്തമായ ധാരണ

പരീക്ഷയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. ഇതിനാവശ്യമായ സ്‌കില്ലും വ്യത്യസ്തമാണ്. പൊതുവിജ്ഞാനത്തിലുള്ള അറിവ്, അനലിറ്റിക്കൽ സ്‌കിൽ എന്നിവ മെച്ചപ്പെടുത്തണം. തയ്യാറെടുപ്പു രീതികളും തന്ത്രങ്ങളും ഇടയ്ക്കിടെ മാറ്റരുത്. വായനാശീലം മെച്ചപ്പെടുത്തുന്നതോടൊപ്പം പതിവായി കുറിപ്പുകൾ തയ്യാറാക്കണം. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പ്രിലിമിനറി പരീക്ഷയിലെ സി.പി.ടിക്ക് തയ്യാറെടുക്കണം. പതിവായി ദിവസേന എട്ടു മണിക്കൂറെങ്കിലും തയ്യാറെടുക്കണം. പഠിച്ച ഭാഗങ്ങൾ ആഴ്ചതോറും സിലബസ്, ചോദ്യപേപ്പർ എന്നിവയ്ക്കനുസരിച്ച് പുനരവലോകനം ചെയ്യണം. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃകാ ചോദ്യങ്ങൾ എന്നിവ വിലയിരുത്തണം. പരമാവധി മുൻവർഷങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ഓപ്ഷണൽ വിഷയങ്ങൾ, ഉപന്യാസം, എത്തിക്‌സ് പേപ്പറുകൾക്ക് പ്രാധാന്യം നൽകണം. വിദ്യാർത്ഥികളുടെ അറിവ്, മനോഭാവം, മാനസിക ശക്തി എന്നിവയാണ് വിലയിരുത്തുന്നത്. പഠനകാലയളവിലുടനീളം പോസിറ്റീവ് മനോഭാവം പുലർത്തണം. ദിവസേന പതിവായി വ്യായാമം ചെയ്യാനും, ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനും ശ്രമിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, CAREER, CICIL SERVICE, SCHOOL STUDENTS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.