SignIn
Kerala Kaumudi Online
Saturday, 27 July 2024 9.50 AM IST

'സ്‌നേഹിക്കാൻ പഠിപ്പിച്ചയാൾ', മയോനിയെ ചേർത്തുപിടിച്ച് ഗോപി; നിങ്ങൾ പ്രണയത്തിലാണോ എന്ന് ആരാധകർ

gopi-sundar

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ചിത്രങ്ങൾ പങ്കുവച്ചതിന് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരം കൂടിയാണ് ഗോപി. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മയോനി എന്ന പ്രിയ നായർ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ഞാൻ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ, എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ' എന്ന കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന അഭ്യൂഹമാണ് ആരാധകരിൽ ഉയരുന്നത്. നേരത്തെയും മയോനി ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് മയോനി നേരത്തെ പങ്കുവച്ചത്. ഇതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയോ എന്ന് ആരാധകർ പിന്നാലെ ചോദിച്ചിരുന്നു. ഗോപി സുന്ദറിന് ജന്മദിനാശംസ നേർന്ന് പ്രിയ മുൻപ് പങ്കുവച്ച ചിത്രവും വലിയ രീതിയിൽ ചർച്ചയായിരുന്നു.

അതേസമയം, തങ്ങൾ വേർപിരിഞ്ഞതായി ഗോപിസുന്ദറോ അമൃത സുരേഷോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ആത്മീയ യാത്രയിലായിരുന്നു അമൃത സുരേഷ് .കാശിയിൽ ദർശനം നടത്തിയ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു. '' ഞാൻ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീച്ചാർജ് ചെയ്യാനും അന്തർയാത്രികയെ ചേർത്തുപിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇത് എനിക്ക് വളർച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു.'' അമൃത സുരേഷ് കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOPISUNDAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.