ആലപ്പുഴ: നവകേരള സദസിനിടെ മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.
ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്തോടെ കാർഡിയോളജിസ്റ്റായ മെഡിക്കൽ കോളേജ് സൂപ്രണ്ട് അബ്ദുൽ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേയ്ക്ക് മാറ്റിയത്. ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി കെ കൃഷ്ണൻകുട്ടിയെ സന്ദർശിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |