SignIn
Kerala Kaumudi Online
Friday, 31 January 2025 7.13 AM IST

കേരള കമ്പനികളുടെ വിപണി മൂല്യത്തിൽ വൻകുതിപ്പ്

Increase Font Size Decrease Font Size Print Page
logos

കൊച്ചി: വിവിധ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്നിരട്ടി വർദ്ധന. ഓഹരി വിപണി പുതിയ റെക്കാഡുകൾ കീഴടക്കി മുന്നേറുന്നതിനൊപ്പം കേരളത്തിലെ കമ്പനികളുടെ മൂല്യത്തിലും അഭൂതപൂർവമായ വളർച്ചയാണ് ദൃശ്യമാകുന്നത്. കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് ട്രാവൻകൂർ ലിമിറ്റഡിന്റെ(എഫ്.എ.സി.ടി) വിപണി മൂല്യത്തിൽ ഇക്കാലയളവിൽ ഇരുപതിരട്ടി വർദ്ധനയാണ് ദൃശ്യമായത്. 2017 ഡിസംബറിൽ 45 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന എഫ്.എ.സി.ടിയുടെ ഓഹരിയുടെ വില ഇന്നലെ 823 രൂപയിലെത്തി. ഈ വർഷം ഏപ്രിലിൽ ഫാക്ടിന്റെ ഓഹരി വില 183 രൂപയായിരുന്നു. 2017 ഡിസംബറിൽ 2.900 കോടി രൂപ മാത്രം വിപണി മൂല്യമാണ് ഫാക്ടിനുണ്ടായിരുന്നത്. നിലവിൽ കമ്പനിയുടെ വിപണി മൂല്യം 53,100 കോടി രൂപയായി ഉയർന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില ആറ് വർഷത്തിനിടെ 450 രൂപയിൽ നിന്നും 1510 രൂപയിലേക്കാണ് ഉയർന്നത്. ഈ വർഷം ഒരവസരത്തിൽ കമ്പനിയുടെ ഓഹരി വില 911 രൂപ വരെ താഴ്ന്നിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 2017 ലെ 17,000 കോടി രൂപയിൽ നിന്നും 60,000 കോടി രൂപയ്ക്ക് അടുത്തെത്തി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം 7,775 കോടി രൂപയിൽ നിന്നും 16,500 കോടി രൂപയിലേക്ക് ഉയർന്നു. കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരി വില ഇക്കാലയളവിൽ 515രൂപയിൽ നിന്നും 1254 രൂപയായി ഉയർന്നു. സംസ്ഥാനത്തെ വലിയ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ വിപണി മൂല്യം 37,400 കോടി രൂപയായി ഉയർന്നു. ആസ്റ്റർ ഡി. എം ഹെൽത്ത്കെയർ 20,100 കോടി രൂപയുടെ വിപണി മൂല്യവുമായി തൊട്ടുപിന്നിലുണ്ട്. വി ഗാർഡ്, കിറ്റെക്സ്, സി.എസ്.ബി ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കേരള ആയുർവേദ, മണപ്പുറം ഫിനാൻസ് എന്നിവയുടെ വിപണി മൂല്യത്തിലും ഇക്കാലയളവിൽ വൻ കുതിച്ചുചാട്ടമുണ്ടായി.

കമ്പനി വിപണിമൂല്യം

മുത്തൂറ്റ് ഫിനാൻസ് 59,650 കോടി രൂപ

എഫ്.എ.സി.ടി 53,100 കോടി രൂപ

ഫെഡറൽ ബാങ്ക് 37,394 കോടി രൂപ

ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 20,100 കോടി രൂപ

കൊച്ചിൻ ഷിപ്പ്‌യാർഡ് 16,500 കോടി രൂപ

വി ഗാർഡ് 12,615 കോടി രൂപ

സി.എസ്.ബി ബാങ്ക് 6938 കോടി രൂപ

സൗത്ത് ഇന്ത്യൻ ബാങ്ക് 5,660 കോടി രൂപ

കഴിഞ്ഞ ആറ് വ‌ർഷത്തിനിടെ കേരളത്തിലെ നിരവധി കമ്പനികളാണ് ഓഹരി വിപണിയിൽ നിന്നും പണം സമാഹരണം നടത്തിയത്. നിക്ഷേപകർക്ക് ഇതിലൂടെ വൻ ലാഭം ലഭിച്ചു.
സുരേഷ് ഗോപിനാഥൻ
ധനകാര്യ വിദഗ്ധൻ,​ കൊച്ചി

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.