കൊച്ചി: കാർണിവൽ ആഘോഷ പ്രദേശമായ തീരദേശ പൈതൃക കൊച്ചിയിൽ ടോയ്‌ലറ്റുകളുടെ അഭാവം ജനങ്ങളെയും സഞ്ചാരികളെയും വലയ്ക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി ടൂറിസം ഏജൻസികളും ജനകീയ പരിസ്ഥിതി സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂട അധികൃതരുടെ അവഗണന തുടരുകയാണ്.
ആറ് കിലോ മീറ്റർ ചുറ്റളവിൽ മട്ടാഞ്ചരി, ഫോർട്ടുകൊച്ചി, മുണ്ടംവേലി, തോപ്പുംപടി മേഖലയിൽ പൊതു ശുചീമുറികളുടെ എണ്ണം ഏഴ് മാത്രമാണ്. ഇവിടങ്ങളിൽ ശുചിത്വം നാമമാത്രമായതോടെ ജനം കയറാൻ മറ്റിടങ്ങൾ തേടുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനകം മുൻ ടൂറിസം മന്ത്രിയും നിലവിലെ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രിയും ഉൾപ്പെടെ ടോയ്‌ലറ്റുകളൊരുക്കുമെന്ന് നടത്തിയത് ഏഴോളം പ്രഖ്യാപനങ്ങളാണെന്ന് ജനകീയ സംഘടനകൾ ചുണ്ടിക്കാട്ടുന്നു.
സ്മാർട്ട് സിറ്റി, ടൂറിസം വികസനം, നഗര സൗന്ദര്യവത്കരണം, ബീച്ച് ബ്യൂട്ടിഫിക്കേഷൻ തുടങ്ങി കോടികളുടെ വികസനസൗന്ദര്യവത്കരണ പദ്ധതികളൊരുക്കുമ്പോഴും ഇവയിൽ മികച്ച ടോയ്‌ലെറ്റ് സൗകര്യങ്ങളൊരുക്കുന്നതിനെ സംബന്ധിച്ച് തീരുമാനമില്ല.
പ്രതിവർഷം മൂന്ന് ലക്ഷത്തിലേറെ വിദേശ ടൂറിസ്റ്റുകളും പത്ത് ലക്ഷത്തിലേറെ സ്വദേശി സഞ്ചാരികളുമെത്തുന്ന ടൂറിസം കേന്ദ്രമാണ് ഫോർട്ടുകൊച്ചി.
കുടാതെ ഒരേ സമയം ലക്ഷങ്ങൾ പങ്കെടുക്കുന്ന ഓണാഘോഷം, കാർണിവൽ, ബിനാലെ തുടങ്ങിയവയടക്കമുള്ള ആഘോഷ നഗരി കൂടിയാണ്.
പുതുവത്സരാഘോഷങ്ങൾക്ക് ദിവസം മാത്രം അവശേഷിക്കെ ടോയ്‌ലെറ്റ് സൗകര്യം ജനകീയ സംഘടനകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |