ഒറ്റപ്പാലം: 'ടാംമ്പോ" എന്നറിയപ്പെടുന്ന 'റൈസ് പാഡി ആർട്ട് " ജപ്പാനിലെ വളരെ പ്രശസ്തമായ വയൽ കാഴ്ചയാണ്. പല തരത്തിലും നിറങ്ങളിലുമുള്ള നെൽചെടികൾ പാകി, മുളപൊട്ടി വളർന്നു വരുമ്പോൾ ആകർഷകമായ ഡിസൈൻ രൂപപ്പെടുന്ന രീതിയാണിത്.
ഈ സമയം നെൽവയലിന് സമീപത്തായി താൽക്കാലികമായി മുളകൾ കൊണ്ട് ബാൽക്കണികൾ തീർക്കും. ഇവിടെ നിന്ന് നയനാനന്ദകരമായ ഈ കാഴ്ച കാണാൻ ധാരാളം ആളുകൾ ജപ്പാനിലെ വയൽ പ്രദേശങ്ങളിൽ എത്താറുണ്ട്.
ഈ രീതി തന്റെ വയലിൽ വിജയകരമായി സാദ്ധ്യമാക്കിയിരിക്കുകയാണ് കവളപ്പാറ കാരക്കാട്ടെ സി.ബിജു എന്ന യുവകർഷകൻ. ജപ്പാനിൽ ഏറെക്കാലം ജോലി ചെയ്ത മലയാളി സുഹൃത്ത് കവളപ്പാറയിലെ ഡോ.തൻസീം ഇസ്മയിലാണ് ടാംമ്പോ റൈസ് പാഡി ആർട്ട് എന്ന കല വയലിൽ പരീക്ഷിക്കാൻ ബിജുവിനോട് നിർദേശിച്ചത്. ബിജു അത് പരീക്ഷണാർത്ഥം നടപ്പാക്കി.
ഒരു കണ്ടത്തിൽ കല്യാണി വയലറ്റ്, ജീരകശാല ഇനങ്ങൾ ഉപയോഗിച്ച് ബിജു തന്റെ ക്ലബായ കാരക്കാട് ഫ്രൻസ് ആട്സ് ആൻഡ് സ്പോർട്സിന്റെ (എഫ്.എ.എസ്.സി) ചുരുക്ക നാമത്തിന്റെ ഡിസൈൻ സൃഷ്ടിച്ചെടുത്തു. കവളപ്പാറ കുമ്മിണിപ്പാടത്തെ ഈ കാഴ്ച ജാപ്പനീസ് കലയെ കവച്ചു വെക്കുന്ന കേരളത്തിലെ നെൽവയൽ കാഴ്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |