തൃശൂർ: നടനും മുൻ എം.പിയുമായ സുരേഷ് ഗോപി തൃശൂർ ലൂർദ്ദ് പള്ളിയിൽ മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചു. കഴിഞ്ഞമാസം പള്ളിയിലെ തിരുനാളിനെത്തിയ സുരേഷ് ഗോപി സ്വർണക്കിരീടം വഴിപാടായി സമർപ്പിക്കുമെന്ന് വാക്ക് നൽകിയിരുന്നു. ഭാര്യ രാധിക, ഭാഗ്യ ഉൾപ്പെടെയുള്ള മക്കൾ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി എത്തിയത്.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സ്വർണക്കിരീടം സമർപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അഞ്ച് പവൻ സ്വർണത്തിൽ 17 ദിവസം കൊണ്ട് പരുമല സ്വദേശി ആനന്ദൻ ആചാരിയാണ് കിരീടം നിർമ്മിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയും കുടുംബവുമെത്തിയത്. പള്ളി വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചു. ശിൽപ്പിയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ ഉൾപ്പെടെയുള്ളവരും സമർപ്പണച്ചടങ്ങിനെത്തി. നാളെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് വരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |