വിജയവാഡ:ഭരണഘടനാശിൽപ്പിയായ ബി.ആർ അംബേദ്കറുടെ ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ ആന്ധ്രയിലെ വിജയവാഡയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അനാവരണം ചെയ്തു. മൊത്തം 206 അടി ഉയരമുണ്ട്. പ്രതിമ 125 അടിയും പീഠം 81 അടിയും. ചരിത്രപ്രസിദ്ധമായ സ്വരാജ് മൈതാനിയിലാണ് 'സ്റ്റാച്യു ഒഫ് സോഷ്യൽ ജസ്റ്റിസ്" എന്ന പേരിലുള്ള പ്രതിമ. ലോകത്തെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളിൽ ഒന്നാണിത്.
കഴിഞ്ഞ വർഷം അമേരിക്കയിലെ മേരിലാൻഡിൽ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ അനാവരണം ചെയ്തിരുന്നു.
ഗുജറാത്തിൽ നർമ്മദാ നദീതീരത്തെ കെവാഡിയയിൽ സ്ഥാപിച്ച സർദാർ പട്ടേലിന്റെ പ്രതിമയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പ്രതിമയുടെ ഉയരം 597 അടിയാണ്.
അംബേദ്കർ പ്രതിമ
404.35 കോടി രൂപ ചെലവ്
18.81 ഏക്കർ സ്ഥലത്ത് നിലനിൽക്കുന്നു
400 ടൺ ഉരുക്ക് ഉപയോഗിച്ചു
മൂന്ന് വശങ്ങളിലും ജലാശയം, സംഗീത ജലധാര
അംബേദ്കറുടെ ജീവിതം പ്രദർശിപ്പിക്കുന്ന സ്ക്രീനുകൾ
2000 സീറ്റുള്ള കൺവെൻഷൻ സെന്റർ
8000 ച.അടി ഫുഡ് കോർട്ട്
കുട്ടികൾക്കുള്ള കളിസ്ഥലം
മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |