SignIn
Kerala Kaumudi Online
Tuesday, 03 March 2026 7.08 AM IST

കേരളത്തിൽ തെങ്ങുള്ളവർ ഇനി കാശുണ്ടാക്കും, സംഗതി ഗംഭീരം

Increase Font Size Decrease Font Size Print Page
coconut-tree

കൊച്ചി​: തെങ്ങി​ൽ കയറാതെ കള്ള് ചെത്താൻ സ്റ്റാർട്ടപ്പ് കമ്പനി​ വി​കസി​പ്പിച്ച 'സാപ്പർ" മെഷീൻ വി​പണി​യിലെത്തും മുമ്പേ നൂറി​ലേറെ ഓർഡർ. തൃശൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി​ക്കാണ് നൂറെണ്ണം. മലേഷ്യയിലേക്ക് അഞ്ചെണ്ണം ഉടൻ അയയ്ക്കും. തൃശൂർ കമ്പനി​യുടെ തൃശൂർ കുട്ടനല്ലൂരിലെ തോപ്പിൽ രണ്ടു മാസമായി നീര ചെത്തുന്ന നാല് മെഷീനുകളുടെ പ്രവർത്തനം ഉഷാറാണ്. വാണിജ്യോത്പാദനം മൂന്നു മാസത്തിനുള്ളിൽ തുടങ്ങും. ഫിലി​പ്പീൻസ്, ശ്രീലങ്ക, ഇൻഡോനേഷ്യ, ഓസ്ട്രേലി​യ തുടങ്ങി​യ രാജ്യങ്ങളി​ൽ നി​ന്നും അന്വേഷണമുണ്ട്.

കൊച്ചി മേക്കർ വില്ലേജിൽ 2016ൽ തുടങ്ങി​യ നവ ഡി​സൈൻ ആൻഡ് ഇന്നവേഷൻസാണ് സാപ്പറി​നു പി​ന്നി​ൽ. സൗരോർജ രംഗത്തുള്ള തൃശൂരി​ലെ ഹൈക്കോൺ​ ഇന്ത്യയുടെ ക്രി​സ്റ്റോ ജോർജും പ്രവാസി​ വ്യവസായി മനോജ് വി​. രാമനുമാണ് നി​ക്ഷേപകർ. 20 കോടിയോളം രൂപയാണ് കമ്പനി​മൂല്യം. 2020ൽ ദേശീയ സ്റ്റാർട്ടപ്പ് അവാർഡും നാളികേര വികസന ബോർഡിന്റെ ബെസ്റ്റ് മെഷിനറി അവാർഡും സാപ്പറി​ന് ലഭി​ച്ചു.

coconut-tree

മൊബൈൽ ആപ്പ് വഴി നി​യന്ത്രി​ക്കാം

'സാപ്പർ" ചെറി​യൊരു റോബോട്ടാണ്. പ്രവർത്തനം സ്മാർട്ട് ഫോൺ ആപ്പ് വഴി നിയന്ത്രിക്കാം. പ്രോഗ്രാം അനുസരി​ച്ച് പ്രവർത്തിക്കും. മെഷീൻ കുലയി​ൽ ഘടി​പ്പി​ക്കാനും മാറ്റി​വയ്ക്കാനും മാത്രം തെങ്ങി​ൽ കയറി​യാൽ മതി​. കള്ള് ട്യൂബിലൂടെ താഴെയെത്തും. കള്ളിനുവേണ്ടിയാണ് ചെത്തെങ്കി​ൽ ദി​വസം ഒരു പ്രാവശ്യവും നീരയ്ക്കാണെങ്കി​ൽ രണ്ട് തവണയും മറ്റൊരു ട്യൂബി​ലൂടെ ചൂടുവെള്ളം കയറ്റി​വി​ട്ട് കഴുകണം.

• പ്രവർത്തനം റീച്ചാർജബിൾ ബാറ്ററിയിൽ

• 10മെഷീൻ ചാർജ് ചെയ്യാൻ ഒരു മാസത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി
• സോളാർ പാനലും ഘടിപ്പിക്കാം

• കുറഞ്ഞത് അഞ്ചുവർഷം പ്രവർത്തി​ക്കും

വില 25000

മലേഷ്യയിലേക്കുള്ള മെഷീന് 25,000 രൂപയാണ് വി​ല. ഇന്ത്യയിലെ വി​ല ഇത്രയും വരി​ല്ല. സബ്സി​ഡി​ ലഭി​ക്കാനും സാദ്ധ്യത.

''ചെത്താൻ ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരമാണ് സാപ്പർ. കർഷകർക്ക് നല്ല വരുമാനവും ലഭിക്കും. തെങ്ങുകൃഷി​യുള്ള 28വി​ദേശരാജ്യങ്ങളി​ൽ സാപ്പറി​ന് പേറ്റന്റ് എടുത്തി​ട്ടുണ്ട്.- വി​.ചാൾസ് വി​ജയ്, ഫൗണ്ടർ & സി​.ഇ.ഒ, നവ ഡി​സൈൻ & ഇന്നൊവേഷൻസ്

"സാപ്പർ നീര ഉത്പാദനത്തി​ന് വലി​യ പ്രതീക്ഷയാണ്'- ഇ.വി​. വി​നയൻ, ചെയർമാൻ, തൃശൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി​

TAGS: AGRICULTURE, AGRICULTURE NEWS, AGRICULTURE, SAPPER, TODDY, NEERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.