SignIn
Kerala Kaumudi Online
Friday, 19 April 2024 1.54 PM IST

ഈ നക്ഷത്രക്കാർ വീട്,​ വാഹനം എന്നിവ വാങ്ങും,​ സാമ്പത്തിക ഇടപാടില്‍ പ്രത്യേകം ശ്രദ്ധ വേണം

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഫെബ്രുവരി 24 - 1199 കുഭം 11 ശനിയാഴ്ച.

( രാത്രി 10 മണി 20 മിനിറ്റ് 6 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )

അശ്വതി: ബാങ്കുകളില്‍ നിന്നും ധനലാഭം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം. ആരോഗ്യ രംഗത്ത്‌ പ്രത്യേക ശ്രദ്ധ വേണം.

ഭരണി: ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരും ഗൗരവകരമായ വിഷയങ്ങളില്‍ അലസത കാണിക്കരുത് ഇഷ്ടജന സഹവാസമുണ്ടാകും.

കാര്‍ത്തിക: രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ വിജയം വരിക്കും.

രോഹിണി: സ്വര്‍ണാഭരണത്തിന്റെയും, പണത്തിന്റെയും നഷ്ടം വരാതെ സൂക്ഷിക്കണം, മുടങ്ങിക്കിടന്ന മംഗള കര്‍മ്മങ്ങള്‍ നടക്കും.

മകയിരം: ഭൂമിയുടെ ക്രയവിക്രയം നടക്കും, കുടുംബ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകും.

തിരുവാതിര: പൂര്‍വിക ധനം ലഭിക്കും,ഇഷ്ടജന പ്രീതി ലഭിക്കും, ആരോഗ്യം, ആയുസ്സ് എന്നിവയില്‍ പ്രത്യേക ശ്രദ്ധവേണം.

പുണര്‍തം: ആഡംബര വസ്തുക്കള്‍ ലഭിക്കും, പോലിസ് വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദിനം അനുകൂലം.

പുയം: രോഗങ്ങളില്‍ നിന്നും മോചനം ഉണ്ടാകും, യാത്രകള്‍ വഴി നേട്ടം, ഇഷ്ടജനത്തെ കൊണ്ട് ഗുണ വര്‍ദ്ധന.

ആയില്യം: ധന ഇടപാടില്‍ നേട്ടം, ജീവിത വിജയത്തിന് അടിത്തറ ഉണ്ടാകും, ഇഷ്ടസ്ഥാനത്ത് സ്ഥലം മാറ്റം ഉണ്ടാകും.

മകം: ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം,കര്‍മ്മരംഗത്തു മേൽക്കോയ്മ ഉണ്ടാകും, ബിസിനസ്സില്‍ നേട്ടം.

പൂരം: ഗൃഹം, വാഹനം, സന്താനം ലഭിക്കും, സാമ്പത്തിക ഇടപാടില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം.

ഉത്രം: ആധാരത്തില്‍ ഒപ്പ് വയ്ക്കുമ്പോള്‍, സൂക്ഷ്മത വേണം,​ ജലം,അഗ്‌നി, ലഹരി പദാര്‍ത്ഥങ്ങളെന്നിവയില്‍ സൂക്ഷ്മത വേണം.

അത്തം: വിവാഹകാര്യത്തില്‍ തീരുമാനമാകും, ധനം, സല്‍കീര്‍ത്തി, , അഭിമാന ക്ഷതത്തിനും, പ്രയത്‌ന ഫലകുറവനുഭവം.

ചിത്തിര: ജോലിമാറ്റം സംഭവിക്കും, കലാകായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം,ദുരിതത്തില്‍ നിന്നും മോചനം.

ചോതി: സന്താനത്തിന്റെ പഠനകാര്യത്തിലും, പ്രേമ ബന്ധത്തിലും പ്രത്യേക ശ്രദ്ധവേണം,ദേഹ ദുരിതമുണ്ടാകാന്‍ സാധ്യത.

വിശാഖം: മാതാവിന്റെയും പിതാവിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം, കുടുംബത്തില്‍ ശാന്തിയും സമാധാനവും.

അനിഴം: സര്‍വ്വലാഭ ഐശ്വര്യങ്ങളും സുഖാനുഭവങ്ങളും ലഭിക്കും, ഇഷ്ട ജനങ്ങളില്‍ നിന്നും സഹകരണം ലഭിക്കും. പ്രശസ്തരുമായി ഇടപഴകാന്‍ അവസരം ലഭിക്കും.

കേട്ട: ആത്മീയകാര്യങ്ങളില്‍ പ്രത്യേക താത്പര്യം ഉണ്ടാകും. സീരിയല്‍, സിനിമ, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.

മൂലം: സന്തോഷകരമായ ദാമ്പത്യജീവിതം നിങ്ങളുടെ പ്രവൃത്തി മൂലം നഷ്ടപ്പെടുത്തരുത്, ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യണം.

പൂരാടം : വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പ്രണയസാഫല്യം, വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം.

ഉത്രാടം: മന:ശാന്തിയില്ലായ്മ ധനപരമായ പ്രതിസന്ധികള്‍, വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ദൈവീക കര്‍മ്മങ്ങള്‍ ചെയ്യുക.

തിരുവോണം: ഇഷ്ട ജനങ്ങള്‍ മൂലം ഗുണാനുഭവം, സ്ഥാനചലനം, സഹോദര സ്ഥാനീയരില്‍ നിന്നും പ്രതികൂല നിലപാടുണ്ടാകും.

അവിട്ടം: പരിഹരിക്കപ്പെടാതിരിക്കുന്ന പ്രശ്‌നങ്ങള്‍ ദൈവ കൃപയാല്‍ പരിഹിക്കപ്പെടും, തൊഴില്‍ മാറ്റത്തിന് സാധ്യത.

ചതയം: വാഗ്വാദങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം, ശത്രുക്കളുമായിട്ടുള്ള വിയോജിപ്പ് കുറയും.

പൂരുരുട്ടാതി: ഉയര്‍ന്ന സ്ഥാന ലബ്ദി,അഭിനയ സാധ്യത,കുടുംബ സൗഖ്യം വര്‍ദ്ധിക്കും,പുരസ്കാരങ്ങള്‍ ലഭിക്കും.

ഉത്തൃട്ടാതി: സാമ്പത്തികമായും തൊഴില്‍ പരമായും കാലം അനുകൂലമല്ല. ആരോഗ്യ നിലയില്‍ ചില മാറ്റങ്ങളുണ്ടാകും.

രേവതി: വാക്കുകളില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമല്ല. മാതൃ തുല്യരായവരില്‍ നിന്നും സഹായം ലഭിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.