SignIn
Kerala Kaumudi Online
Sunday, 28 April 2024 2.26 PM IST

ആനിമേഷൻ നയത്തിന് മന്ത്രിസഭാ  അംഗീകാരം, അരലക്ഷം തൊഴിൽ, 250 കമ്പനികൾ 

animation

# അഞ്ചു വർഷത്തിനകം ലക്ഷ്യം കാണും

തിരുവനന്തപുരം:അഞ്ചു വർഷത്തിനുള്ളിൽ അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അനിമേഷൻ പോളിസിക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതിനായി 2029ഓടെ 250 കമ്പനികൾ

തുടങ്ങും.

വ്യാവസായിക വികസനത്തിന് 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് അനുവദിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ട് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നൽകും.

ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്- എക്സ്‌റ്റൻഡഡ് റിയാലിറ്റി (എ.വി.ജി.സി- എക്സ്ആർ) എന്നീ മേഖലകളിലാണ് പുതുതലമുറയെ പ്രാപ്തരാക്കുന്നത്.സ്കൂൾതലം മുതൽ സർവകലാശാല തലം വരെഇതിനുള്ള പരിശീലനവും സംവിധാനങ്ങളും ഒരുക്കും.

ഭാവിയുടെ സാങ്കേതിക മേഖലയെ അതിവേഗം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

രാജ്യത്തെ എ.വി.ജി.സി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ പത്തു ശതമാനം നേടാൻ കേരളത്തെ പ്രാപ്തമാക്കുന്നതാണ് നയം. എ.വി.ജി.സി-എക്സ്.ആർ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തിൽ നിന്നാക്കും. സ്റ്റാർട്ടപ്പ് മിഷൻ, കെ.എസ്.ഐ.ഡി.സി, കെ.എസ്.എഫ്.ഡി.സി, ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകൾ, സി ഡിറ്റ്, കെ- ഫോൺ, കെ- ഡിസ്ക്, നോളഡ്ജ് ഇക്കണോമി മിഷൻ എന്നിവയുടെ സഹകരണത്തോടെയാവും പദ്ധതികൾ.


കോഴ്സുകൾ

ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഇ-സ്പോർട്സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈൻ ആൻഡ് എൻജിനിയറിംഗ്, വി.ആർ, എ.ആർ, മാർക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങും. പ്രൊഫഷണലുകളെ പ്രൊഫസർ ഒഫ് പ്രാക്ടീസ് എന്നപേരിൽ അദ്ധ്യാപകരാക്കും. ഈ മേഖലയിൽ മുൻപരിചയമുള്ളവർക്ക് റെക്കഗ് നിഷൻ ഒഫ് പ്രൈയർ ലേണിംഗ് വഴി ബിരുദം നേടാനാവും.

തിരുവനന്തപുരത്ത്

മികവിന്റെ കേന്ദ്രം

സ്റ്റാർട്ടപ്പ് മിഷന്റെ എമർജിംഗ് ടെക്നോളജി ഹബ് ഇ-ഗെയിമിംഗും എക്സ്ആറും ഉൾപ്പെടുത്തി വിപുലീകരിക്കും

150 എ.വി.ജി.സി-എക്സ്ആർ സ്റ്റാർട്ടപ്പുകളെ ഇൻക്യുബേറ്റ് ചെയ്യും

കെ-ഡിസ്കിന്റെ വർക്ക് നിയർ ഹോം പദ്ധതിയിലൂടെ എ.വി.ജി.സി-എക്സ്ആർ ലാബുകൾ

തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും

ഈ രംഗത്തെ കലാകാരന്മാർക്കായി ഇന്നൊവേഷൻ സഹകരണ സംഘങ്ങൾ

രൂപകല്പനയും ഭാവനയും

പുതുതലമുറയുടെ തട്ടകം

പ്ലസ് ടു വിനു ശേഷം രൂപകൽപന, ഭാവന എന്നിവയിൽ താല്പര്യമുള്ള കോഴ്സുകൾക്ക് ചേരാൻ നിരവധി വിദ്യാർത്ഥികളുണ്ട്.
ഈ മേഖലയിൽ യഥേഷ്ടം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്. ഗെയിമിംഗ് ടെക്നോളജിയിൽ ബി ടെക് പ്രോഗ്രാമുണ്ട്.
ഡിസൈനിൽ ബി ഡെസ് പ്രോഗ്രാമുണ്ട്. ഇന്റീരിയർ ഡിസൈൻ, ഫൈനാർട്സ്, ഫാഷൻ ഡിസൈൻ, ഫാഷൻ ആൻഡ് ഡിസൈൻ എന്നിവയിൽ ബിരുദ പ്രോഗ്രാമുകളുണ്ട്. യു എസ് ബ്യുറോ ഓഫ് ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ചു മൾട്ടീമീഡിയ, അനിമേഷൻ തൊഴിൽ മേഖലയിലെ വാർഷിക വളർച്ചാനിരക്ക് 6 ശതമാനത്തിലധികമാണ്.

ഡോ.ടി.പി.സേതുമാധവൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANIMATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.