തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചതോടെ കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ ആദ്യമായി വൈദ്യുതി ഉപഭോഗം 100ദശലക്ഷം യൂണിറ്റിന് താഴെയെത്തി. വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 98.8 ദശലക്ഷം യൂണിറ്റാണ്. വൈദ്യുതി ആവശ്യകതയും 5000 മെഗാവാട്ടിന് താഴെയായി. പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ടാണ്. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം 100ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു.110 ദശലക്ഷം യൂണിറ്റിന് മുകളിൽ രേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു. മേയ് 7ന് 5607 മെഗാവാട്ടായിരുന്നു ശരാശരി ഉപഭോഗം. എന്നാൽ മഴ ലഭിച്ച 8ന് മുൻ ദിവസത്തേക്കാൾ 561മെഗാവാട്ട് കുറവായിരുന്നു. വ്യാഴം മുതൽ ഇന്നലെ വരെ വൈദ്യുതി ഉപഭോഗം കുറഞ്ഞു.
കഴിഞ്ഞ പത്തു ദിവസത്തെ ഉപഭോഗം
മേയ് 1 5607 മെഗാവാട്ട്, 2ന് 5797, 3ന് 5635 മെഗാവാട്ട്, 4ന് 5754 മെഗാവാട്ട്, 5ന് 5482 മെഗാവാട്ട്, 6ന് 5639 മെഗാവാട്ട്, 7ന് 5728 മെഗാവാട്ട്, 8ന് 5167 മെഗാവാട്ട്, 9ന് 5209 മെഗാവാട്ട്, 10ന് 4976 മെഗാവാട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |