SignIn
Kerala Kaumudi Online
Friday, 24 May 2024 3.22 AM IST

ആഗ്രഹിച്ചതുപോലെ ചിട്ടിയോ ലോണോ ലഭിക്കും, പ്രവാസികൾക്കും ഇത് നല്ല സമയം

wealth

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 16 1199 ഇടവം 2 വ്യാഴാഴ്ച.

( വൈകുന്നേരം 6 മണി 13 മിനിറ്റ് 30 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )

അശ്വതി: യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മന:പ്രയാസം ഉണ്ടാകാം.

ഭരണി: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാർഗ്ഗവും അവലംബിക്കുകയും ചെയ്യും, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും.

കാർത്തിക: തൊഴിൽ മേഖലയിൽ മേന്മ, സന്താനസുഖം, മനസ്സിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും.

രോഹിണി: കോപം നിയന്ത്രിക്കണം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ, സ്ത്രീകളെ വിശ്വസിക്കരുത്, ജോലി ഭാരം അധികരിക്കും.

മകയിരം: പ്രാർത്ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടി.

തിരുവാതിര: ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ പ്രവർത്തികൾ, ധനചെലവ്, ആപത്തുകൾ.

പുണർതം: അന്യരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും, സാംസ്‌കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം.

പൂയം: ജോലി ഭാരം അധികരിക്കും, അന്യദേശവാസം, ദൂരയാത്ര, ആരോഗ്യപരമായി അസ്വസ്ഥതകൾ, കുടുംബത്തിൽ സ്വസ്ഥത കുറവ് വരാതിരിക്കാൻ ശ്രദ്ധിക്കുക.

ആയില്യം: മറ്റുള്ളവർ രഹസ്യങ്ങൾ ഏൽപ്പിക്കും പിന്നീട് അത് വിനയാകും, ആദർശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, വാക്ക് പാലിക്കാൻ സാധിക്കും.

മകം: ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കൾ ശേഖരിക്കും, സ്ത്രീകൾ കാരണം ചെലവ് കൂടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം.

പൂരം: രോഗശാന്തി, കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം, കാര്യസാദ്ധ്യത്തിനായി യാത്രകൾ ചെയ്യും.

ഉത്രം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, ദൈവീക ചിന്ത ഉടലെടുക്കും.

അത്തം: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി,വിദ്യാർത്ഥികൾക്ക് അനുകൂല സമയം , പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും.

ചിത്തിര: സമ്മാനാദി ലാഭം, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, ജനപ്രീതിയും, അംഗീകാരവും, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം.

ചോതി: ഈശ്വരാനുഗ്രഹം,ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം, സ്‌നേഹകാര്യങ്ങളിൽ അനുകൂല തീരുമാനം.

വിശാഖം: രോഗമുക്തി ലഭിക്കും, സന്താനസുഖം, തുടർച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.

അനിഴം: അകന്നു നിന്നവർ അടുക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

കേട്ട: കുടുംബജീവിതം സന്തോഷപ്രദം, പ്രണയ സാഫല്ല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, വിവാദങ്ങളിൽ വിജയവും, രോഗശാന്തിയും.

മൂലം: സുഹൃത്തുകൾ മുഖേനെ അംഗീകാരം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും.

പൂരാടം: പണസംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, വിവാഹ ജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക.

ഉത്രാടം: പിതാവിൽനിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ, സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം.

തിരുവോണം: പൈതൃക ധന നാശം അനുഭവത്തിൽ വരും, ബന്ധുക്കൾ ശത്രുക്കൾ ആകും,വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും.

അവിട്ടം: അംഗീകാരവുംയാത്രാഗുണവും. വ്യവഹാരവിജയം, ദേവാലയദർശനം, അംഗീകാരം, യാത്രാഗുണം, വിശ്വാസപൂർവ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്.

ചതയം: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന, ധനനഷ്ടം താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും.

പൂരുരുട്ടാതി: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, ബിസിനസ്സിൽ നേട്ടം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: കുടുംബത്തിൽ സുഖവും സമാധാനവും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും.

രേവതി: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹസാഫല്ല്യം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, WEALTH
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.