SignIn
Kerala Kaumudi Online
Thursday, 19 February 2026 8.40 AM IST

ഇത് സെറ്റ് ആയിരുന്നോ?; 'ഗുരുവായൂരമ്പല നടയിൽ' സിനിമയ്ക്ക് ഇട്ട സെറ്റിന് മുന്നിൽ പ്രാർത്ഥിച്ച് സ്ത്രീ, വീഡിയോ

Increase Font Size Decrease Font Size Print Page
guruvayoor-ambalanadayil

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. തുടക്കം മുതൽ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫൺ ഫ്മാലി എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'ജയ ജയ ജയ ജയഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം,​ ചിത്രത്തിന്റെ സംവിധായകൻ വിപിൻദാസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'ഗുരുവായൂരമ്പല നടയിൽ' എന്ന പേര് പോലെ തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ നടക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. എന്നാൽ ഗുരുവായൂരിൽ ഷൂട്ടിംഗിന് അനുവാദം ലഭിക്കാത്തതിനാൽ അതിന്റെ സെറ്റിട്ടാണ് ചിത്രീകരണം നടത്തിയത്. ഇതിനായി മാത്രം മൂന്ന് കോടിയോളം രൂപ ചെലവായിയെന്ന് ചിത്രത്തിന്റെ കലാസംവിധായകൻ സുനിൽ കുമാരൻ പറഞ്ഞിരുന്നു. ഈ സെറ്റിന് മുന്നിൽ എത്തി ക്ഷേത്രത്തെ നോക്കി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് വിപിൻദാസ് പങ്കുവച്ചത്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

'ഇത് സെറ്റ് ആയിരുന്നോ', 'ഇതെവിടെയ സെറ്റ്', 'ഈ സെറ്റ് പൊളിക്കാതെ ഇരുന്നുവെങ്കിൽ റീൽസ് എടുക്കുന്നവർക്ക് അമ്പലം വരെ പോയി ബുദ്ധിമുട്ടണ്ടായിരുന്നു നേരെ എങ്ങോട്ട് വന്നാൽ കാര്യം നടക്കുമെല്ലോ ?' എന്നെല്ലാമാണ് കമന്റുകൾ വരുന്നത്.

A post shared by Vipin Das (@vipindashb)

ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു.'കുഞ്ഞിരാമായണ' ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർറിനി ദിവാകർ,ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ,മേക്കപ്പ്സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർശ്രീലാൽ,സൗണ്ട് മിക്സിംഗ് എം ആർ രാജകൃഷ്ണൻ,ആക്ഷൻ ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്‌ ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒഎ എസ് ദിനേശ്.

TAGS: GURUVAYOOR AMBALANADAYIL DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY