തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിയവരുടെയെല്ലാം 'നോട്ടപ്പുള്ളി'യായത് ഒരു യു.കെ.ജിക്കാരനായിരുന്നു, അച്ഛന്റെ തോളിലിരുന്ന് ആനകളെ കണ്ട് മതിമറന്ന വിശ്രുത് ചന്ദ്ര; സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ്ചന്ദ്രയുടെ മകൻ !
കാക്കി യൂണിഫോമും തൊപ്പിയും ലാത്തിയുമില്ലാതെ പച്ച ടീ ഷർട്ടും ധരിച്ച് തനി തൃശൂർക്കാരനായെത്തിയ കമ്മിഷണർ ആനകളെ തൊട്ടു തലോടി ചോറുരുളയും പഴങ്ങളും നൽകിയപ്പോൾ മകനും ഒപ്പം കൂടി.
അച്ഛന്റെയും മകന്റെയും ആനപ്രേമം കണ്ട് ആൾക്കൂട്ടത്തിനും കൗതുകമായി. അമ്പതോളം ആനകൾ ഒന്നിച്ച് അണിനിരക്കുന്നത് ആദ്യമായി കാണുകയായിരുന്നു വിശ്രുത് ചന്ദ്ര. ആ ആവേശം മുഖത്തും പ്രകടം. അച്ഛന്റെ തോളിലിരുന്ന് ആനകൾക്ക് വിശ്രുത് പഴവും നൽകി.
കർണാടക സ്വദേശിയായ യതീഷ്ചന്ദ്ര കുടുംബസമേതം തൃശൂരിലാണ് രണ്ടു വർഷമായി താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |