തൃശൂർ: യതീഷ് ചന്ദ്ര ഐ.പി.എസ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനിടയിൽ കുട്ടിയെ കൊണ്ട് ആനയെ തൊടുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. എന്നാൽ ആനയെ അടുത്ത് ചെന്ന് തൊട്ടതിനെതിരെ എസ്.പിക്കെതിരെ പരാതി ഉയർന്നിരിക്കുകയാണ്. . യതീഷ് ചന്ദ്ര കുട്ടിയെ തോളിലേന്തിയാണ് ആനയെ തൊടീച്ചത്.
ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം നിലനിൽക്കേ ക്യാമറകൾക്ക് മുൻപിൽ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്‍റെ ആവശ്യം. ഇത് സംബന്ധിച്ച് ഗവർണർക്കും ബാലാവകാശ കമ്മീഷൻ ചെയർമാനും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നിവേദനമയച്ചിട്ടുണ്ട്.
ആനയുടെ അടുത്ത് ചെന്ന് കുട്ടിയെക്കൊണ്ട് ആനയെ തൊടീച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ഭാരവാഹികള്‍ പറയുന്നു. ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്‍റെ അകലം പാലിക്കണമെന്നാണ് ചട്ടം. തൃശ്ശൂർ പൂരത്തിന്റെ സമയത്ത് ഈ നിർദ്ദേശം കർശനമായി പാലിച്ച യതീഷ് ചന്ദ്ര ഇപ്പോൾ ചട്ടം ലംഘിച്ചെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |